എൻ എൽ കുവൈറ്റ് ഘടകമായ ഐസിസി കുവൈറ്റ് അബ്ബാസിയ ഏരിയ കമ്മിറ്റി പ്രധാന പ്രവർത്തകർക്കായി പ്രവർത്തക സംഗമാം സംഘടിപ്പിച്ചു. സിജി ട്രയിനെർ എൻജിനീയർ അഫ്‌സൽ അലി എസ്സൻഷ്യൽ ഓഫ് ലൈഫ് എന്ന വിഷയത്തിൽ മൾട്ടി മീഡിയ പ്രസന്റേഷൻ ക്ലാസ് എടുത്തു.

അബ്ബാസിയ ഏരിയ പ്രസിഡന്റ് ബി.സി. അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ഐ എം സി സി കുവൈത്ത് പ്രസിഡന്റ് ശരീഫ് താമരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

ഐ എം സി സ് ജി സി സി ജനറൽ കൺവീനർ സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി . വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് നിസാർ കെ വി ( കല, ) മണിക്കുട്ടൻ (കേരളം അസോസിയേഷൻ ) അബ്ദുൽ ഫത്താഹ് തയ്യിൽ ( കെ കെ എം എ ) , ബാലകൃഷ്ണൻ ഉദുമ , റഫീഖ് തായത് , അസീസ് തിക്കോടി, ഹമീദ് മധൂർ , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശരീഫ് കൊളവയൽ സ്വാഗതവും, ഇ. എൽ ഉമ്മർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കലാപരിപാടിയിൽ കുവൈത്തിലെ പ്രശസ്ത ഗായകൻ ബിജു തിക്കോടിയുടെ നേതൃത്വത്തിൽ ഉള്ള ഗാനമേള, ഗാങ്ങ് ഓഫ് കുവൈറ്റ് ടീം അവതരിപ്പിച്ച കോൽക്കളി, ഇൻസ്റ്റന്റ് ഗെയിംസ് , ക്വിസ്, തുടങ്ങിയവ അരങ്ങേറി.

ആർ ജെ സൂരജ് പരിപാടി കോപൈർ ചെയ്തു. നൗഷാദ് കണ്ണൂർ , റഷീദ് ഉപ്പള, കുഞ്ഞമ്മദ് ,അതിഞ്ഞാൽ , അൻവർ തച്ചംപൊയിൽ , ജാഫർ പള്ളം, ഹാരിസ് പൂച്ചക്കാട്, ലത്തീഫ് പള്ളിപ്പുഴ , ഇല്യാസ് ചിത്താരി, മുനീർ കൂളി യങ്കാൽ , സത്താർ അതിഞ്ഞാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ,