- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമൺ ശ്രീ വാസ്തവയെ ഇടതുപക്ഷ സർക്കാർ പൊലീസ് ഉപദേശകൻ ആയി നിയമിച്ചത് പുനഃപരിശോധിക്കണം :ഐ എം സി സി കുവൈറ്റ്
വിവാദങ്ങളിലൂടെ കുപ്രസിദ്ദനായ മുൻ പൊലീസ് മേധാവി രമൺ ശ്രീ വാസ്തവയെ കേരളാ പൊലീസിന്റെ ഉപദേശകനായി നിയമിച്ച സർക്കാർ നടപടി സംശയാസ്പദവും കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷ -പിന്നോക്ക ജനസമൂഹത്തോടുള്ള നന്ദികെടാണെന്നും ഐ എം സി സി കുവൈറ്റ് കമ്മറ്റി യോഗം കുറ്റപ്പെടുത്തി. പാലക്കാട്ടെ പുതുപ്പള്ളി തെരുവിൽ പതിനൊന്നു വയസ്സുകാരിയെ നിര്ധാക്ഷ്യന്നം വെടിവെച്ചു കൊല്ലാൻ ഉത്തരവിടുകയും കൊല്ലപ്പെട്ട പെൺകുട്ടിയെ കലാപത്തിനു നേത്രത്വം കൊടുത്തതായി ചിത്രീകരിച്ചു ഒന്നാം പ്രതിയാക്കി കേസേടുക്കുന്നതിനും മുന്നിൽ നിന്ന ഈ വിവാദ പൊലീസ് ഉദ്ദ്യോഗസ്ഥൻ എന്ത് ഉപദേശമാണ് കേരള പൊലീസിനു നൽകുക എന്നതും ദുരൂഹമാണ്. ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി യുഡിഫ് അദ്ദേഹത്തെ അവരോധിച്ചപ്പോൾ എതിർത്ത എൽഡിഫ് അധികാരത്തിലെത്തിയപ്പോൾ അത് മറന്നു അദ്ദേഹത്തെ പൊലീസിനെ ഉപദേശകൻ ആയി നിയമിക്കുന്നതിൽ വൈരുധ്യം മനസ്സിലാകുന്നില്ലെന്നും ഐഎംസിസി കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് കാപട്യമാണെന്നും അധികാരത്തിൽ ഇരുന്നപ്പോൾ അദ്
വിവാദങ്ങളിലൂടെ കുപ്രസിദ്ദനായ മുൻ പൊലീസ് മേധാവി രമൺ ശ്രീ വാസ്തവയെ കേരളാ പൊലീസിന്റെ ഉപദേശകനായി നിയമിച്ച സർക്കാർ നടപടി സംശയാസ്പദവും കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷ -പിന്നോക്ക ജനസമൂഹത്തോടുള്ള നന്ദികെടാണെന്നും ഐ എം സി സി കുവൈറ്റ് കമ്മറ്റി യോഗം കുറ്റപ്പെടുത്തി.
പാലക്കാട്ടെ പുതുപ്പള്ളി തെരുവിൽ പതിനൊന്നു വയസ്സുകാരിയെ നിര്ധാക്ഷ്യന്നം വെടിവെച്ചു കൊല്ലാൻ ഉത്തരവിടുകയും കൊല്ലപ്പെട്ട പെൺകുട്ടിയെ കലാപത്തിനു നേത്രത്വം കൊടുത്തതായി ചിത്രീകരിച്ചു ഒന്നാം പ്രതിയാക്കി കേസേടുക്കുന്നതിനും മുന്നിൽ നിന്ന ഈ വിവാദ പൊലീസ് ഉദ്ദ്യോഗസ്ഥൻ എന്ത് ഉപദേശമാണ് കേരള പൊലീസിനു നൽകുക എന്നതും ദുരൂഹമാണ്.
ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി യുഡിഫ് അദ്ദേഹത്തെ അവരോധിച്ചപ്പോൾ എതിർത്ത എൽഡിഫ് അധികാരത്തിലെത്തിയപ്പോൾ അത് മറന്നു അദ്ദേഹത്തെ പൊലീസിനെ ഉപദേശകൻ ആയി നിയമിക്കുന്നതിൽ വൈരുധ്യം മനസ്സിലാകുന്നില്ലെന്നും ഐഎംസിസി കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് കാപട്യമാണെന്നും അധികാരത്തിൽ ഇരുന്നപ്പോൾ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയപ്പോൾ മിണ്ടാതിരുന്നവർ ഇപ്പോൾ എതിർക്കുന്നത് അപഹാസ്യമാണെന്നും പത്ര പ്രസ്താവനയിൽ ഐഎംസിസി അറിയിച്ചു