കുവൈറ്റ് സിറ്റി : ഇന്ത്യൻ നാഷണൽ ലീഗിന്റെ പ്രവാസി സംഘടന ആയ ഐഎംസിസി കുവൈറ്റ് ഫഹാഹീലിൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഫഹാഹീൽ,മംഗഫ്,മഹബുല,വഫ്ര തുടങ്ങിയ പ്രദേശങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഏരിയ കമ്മിറ്റി രൂപീകരിച്ചത്.

ഒരു വർ്ഷം കൊണ്ട് കേരളത്തിൽ പുതിയ രാഷ്ട്രീയ വികസന നയം രൂപീകരിക്കാൻ സാധികച്ചതായും , ഇടതു പക്ഷ സർക്കാർ വലിയ പ്രതീക്ഷകൾ നൽകുന്നതായും യോഗം വിലയിരുത്തി സഹീർ കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎംസിസി കുവൈറ്റ് സെൻട്രൽ കമ്മിറ്റി പ്രെസിഡെന്റ് ശരീഫ് താമരശ്ശേരി ഉൽഘാടനം ചെയ്തു.

ഷാനി കോട്ടപ്പുറം പ്രെസിടെന്റും ഷമീം പടന്നക്കാട് സെക്രെട്ടറിയും സലാം അജാനൂർ ട്രെഷററുമായി പുതിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ഉമ്മർ കൂളിയങ്കാൽ സ്വാഗതവും പി എം എച് റാഷി നന്ദിയും പറഞ്ഞു. ബിസി അഷ്റഫ് കൂളിയങ്കാൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞഅഹമ്മദ് അതിഞ്ഞാൽ ഷെരിഫ് കൊളവയൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു.