എംസിസി ജിസിസി കമ്മിറ്റി നടപ്പിലാക്കുന്ന മെംബേർസ് വെൽഫെയർ പദ്ധതിയുടെ കുവൈത്തിൽ അംഗത്വ ഉദ്ഘാടനം ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ മുനീർ തൃക്കരിപ്പൂരിന് നൽകി നിർവഹിച്ചു. അംഗങ്ങളുടെ സുരക്ഷക്കായി വിവിധ സഹായങ്ങളാണ് പദ്ധതിയിൽ അംഗമാവുന്നർക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജി സി സി രാജ്യങ്ങളിലെ മുഴുവൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ കൊണ്ട് വരാനും അവരുടെ ക്ഷേമത്തിനുമാണ് ഇത്തരം ഒരു പരിപാടി നടപ്പിലാക്കുന്നതിന് സത്താർ കുന്നിൽ പറഞ്ഞു.

ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രെസിഡണ്ട് ശരീഫ് താമരശ്ശേരി , ജനറൽ സെക്രട്ടറി ശരീഫ് കൊളവയൽ, ട്രഷറർ അബൂബക്കർ എ. ആർ നഗർ ,ഹമീദ് മധൂർ, നൗഷാദ് വെറ്റിലപ്പള്ളി , ഇ.ൽ ഉമ്മർ, അഷ്റഫ് ബി സി , റഷീദ് ഉപ്പള, കുഞ്ഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു .