- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: അൻവർസാദത്ത് ചെയർമാൻ; സത്താർ കുന്നിൽ ജനറൽ കൺവീനർ
കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷണൽ ലീഗിന്റെ ഗൾഫിലെ പോഷകഘടകമായ ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) ജി.സി.സി കോർഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകി. സൗദി അറേബ്യയിൽനിന്നുള്ള സി.പി. അൻവർസാദത്ത് ചെയർമാനും കുവൈത്തിൽനിന്നുള്ള സത്താർ കുന്നിൽ ജനറൽ കൺവീനറുമാണ്. പുളിക്കൽ മൊയ്തീൻ കുട്ടി (ബഹ്‌റൈൻ), ജലീൽ ഹാജി (ഒമാൻ) എന്നിവർ വൈസ് ചെയർമാന്മാരും സ
കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷണൽ ലീഗിന്റെ ഗൾഫിലെ പോഷകഘടകമായ ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്ററിന്റെ (ഐ.എം.സി.സി) ജി.സി.സി കോർഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകി. സൗദി അറേബ്യയിൽനിന്നുള്ള സി.പി. അൻവർസാദത്ത് ചെയർമാനും കുവൈത്തിൽനിന്നുള്ള സത്താർ കുന്നിൽ ജനറൽ കൺവീനറുമാണ്.
പുളിക്കൽ മൊയ്തീൻ കുട്ടി (ബഹ്‌റൈൻ), ജലീൽ ഹാജി (ഒമാൻ) എന്നിവർ വൈസ് ചെയർമാന്മാരും സുബൈർ ചെറുമോത്ത് (ഖത്തർ), മുഫീസ് കൂരിയാടൻ (സൗദി) എന്നിവർ ജോയിന്റ് കൺവീനർമാരും ഖാൻ പാറയിൽ (യു.എ.ഇ) ട്രഷററുമാണ്. ടി.എസ്.എ. ഗഫൂർ ഹാജി, താഹിർ കോമ്മോത്ത് (യു.എ.ഇ), സയ്യിദ് ഷാഹുൽ ഹമീദ് , എ.എം. അബ്ദുല്ലക്കുട്ടി (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), സഅദ് വടകര (ഒമാൻ), അഷ്‌കർ മുഹമ്മദ് , ഒ.വി. ഹമീദ് (ബഹ്‌റൈൻ) എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്.
ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇതോടെ ജി.സി.സിയിലെ ആറു രാജ്യങ്ങളിലായി രണ്ടര പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സംഘടന ഇനി ഒരു കുടക്കീഴിലാവും. രണ്ടു വർഷമാണ് കമ്മിറ്റിയുടെ പ്രവർത്തന കലാവധി. നിലവിൽ സംഘടന ജീവകാരുണ്യ, സാംസ്‌കാരിക, കലാകായിക മേഖലകളിൽ വിവിധപേരുകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഏകമുഖം നൽകാനും ഏകീകരിച്ച മെമ്പർഷിപ്പ് ഉൾപ്പെടെ സംഘടനാ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകാനുമായിരിക്കും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികൾ അറിയിച്ചു. ജി.സി.സി കമ്മിറ്റി ഭാരവാഹികളെ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ, ജനറൽ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുൽ വഹാബ്, പ്രവാസി സംഘടനയുടെ ചുമതലയുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ എന്നിവർ അഭിനന്ദിച്ചു.