ദോഹ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി പി. ശ്രീരാമകൃഷ്ണന്റേയും വിജയത്തിൽ ഖത്തറിലെ പൊന്നാനിനിവാസികളുടെ കൂട്ടായ്മയായ ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽഓർഗനൈസേഷൻ (ഇംകോ) ആഹ്ലാദം പങ്ക് വച്ചു. സിക്രട്ടറി ഉസ്മാൻ റെഡ്അധ്യക്ഷത വഹിച്ച യോഗത്തിൽ ഇംകോ ഖത്തർ രക്ഷാധികാരി എ.കെ. ജലീൽ സർക്കാരിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ഷിഹാബ് പെരുമ്പടപ്പ് നന്ദി രേഖപ്പെടുത്തി.