- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉയർന്ന ദാരിദ്ര്യ നിരക്ക്; അമേരിക്കയ്ക്ക് അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ വിമർശനം
വാഷിങ്ടൺ: രാജ്യത്ത് ഉയർന്ന ദാരിദ്ര്യ നിരക്ക് നിലനിൽക്കുന്നതിൽ അമേരിക്കയ്ക്ക് അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ വിമർശനം. രാജ്യത്ത് ഏഴിൽ ഒരാൾ എന്ന തോതിൽ ദാരിദ്ര്യം നിലനിൽക്കുകയാണെന്നും ഉടൻ തന്നെ ഈയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുമാണ് ഐഎംഎഫ് വ്യക്തമാക്കിയിട്ടുള്ളത്. ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതിന് മിനിമം വേജിൽ വർധന വേണമെന്നും സ്ത്രീകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിന് പേയ്ഡ് മറ്റേണിറ്റി ലീവ് വാഗ്ദാനം ചെയ്യണമെന്നും ഐഎംഎഫ് നിർദേശിക്കുന്നു. അമേരിക്ക സാമ്പത്തികമായി 2016-ൽ 2.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നുവെങ്കിലും അത് 2.2 ശതമാനമായി നിലനിൽക്കുമെന്നുമാണ് ഐഎംഎഫ് ഇപ്പോൾ വിലയിരുത്തുന്നത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സാവധാനത്തിലുള്ള ഗ്ലോബൽ വളർച്ചയും ദുർബലമായ ഉപയോക്ത ചെലവാക്കലുമാണ്. അതേസമയം ലേബർ മാർക്കറ്റിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നതിനാൽ യുഎസ് ഇക്കോണമി മെച്ചപ്പെട്ട നിലയിലാണെന്നും ഐഎംഎഫ് തലവൻ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്
വാഷിങ്ടൺ: രാജ്യത്ത് ഉയർന്ന ദാരിദ്ര്യ നിരക്ക് നിലനിൽക്കുന്നതിൽ അമേരിക്കയ്ക്ക് അന്താരാഷ്ട്ര മണിട്ടറി ഫണ്ടിന്റെ വിമർശനം. രാജ്യത്ത് ഏഴിൽ ഒരാൾ എന്ന തോതിൽ ദാരിദ്ര്യം നിലനിൽക്കുകയാണെന്നും ഉടൻ തന്നെ ഈയവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുമാണ് ഐഎംഎഫ് വ്യക്തമാക്കിയിട്ടുള്ളത്. ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതിന് മിനിമം വേജിൽ വർധന വേണമെന്നും സ്ത്രീകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിന് പേയ്ഡ് മറ്റേണിറ്റി ലീവ് വാഗ്ദാനം ചെയ്യണമെന്നും ഐഎംഎഫ് നിർദേശിക്കുന്നു.
അമേരിക്ക സാമ്പത്തികമായി 2016-ൽ 2.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നുവെങ്കിലും അത് 2.2 ശതമാനമായി നിലനിൽക്കുമെന്നുമാണ് ഐഎംഎഫ് ഇപ്പോൾ വിലയിരുത്തുന്നത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സാവധാനത്തിലുള്ള ഗ്ലോബൽ വളർച്ചയും ദുർബലമായ ഉപയോക്ത ചെലവാക്കലുമാണ്.
അതേസമയം ലേബർ മാർക്കറ്റിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നതിനാൽ യുഎസ് ഇക്കോണമി മെച്ചപ്പെട്ട നിലയിലാണെന്നും ഐഎംഎഫ് തലവൻ വ്യക്തമാക്കുന്നു. മെയ് മാസത്തിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്ക് എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമാണ്.