- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്മാനുവേൽ മാർത്തോമാ ഇടവക ഹാഗാർ നൈറ്റും സേവികാസംഘം ശതാബ്ദി ആഘോഷവും നടത്തി
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ സ്ത്രീകളുടെ സംഘടനയായ ഇമ്മാനുവേൽ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സേവികാസംഘം ശതാബ്ദി ആഘോഷവും, ഹാഗാർ നൈറ്റും ഒക്ടോബർ മാസം ആറാം തീയതി, ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഇമ്മാനുവേൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഇടവക വികാരിമാരായ റവ: ഏബ്രഹാം വർഗീസ്, റവ: സജി ആൽബിൻ, ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ: ജേക്കബ്.പി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മൻ, ആലീസ് തോമസ് എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.ഇമ്മാനുവേൽ ഇടവകയുടെ സ്ത്രീരത്‌നങ്ങൾ അവരുടെ മികച്ചകലാ പ്രകടനങ്ങൾ നടത്തി സദസ്സിനെ മുഴുവൻ കോരിത്തരിപ്പിച്ചു. റവ എ.ടി തോമസ് രചന നിർവഹിക്കയും സാം പടിഞ്ഞാറ്റിടം സംവിധാനം ചെയ്യുകയും ചെയ്ത 'ശിപ്രാ'എന്ന ഹ്രസ്വനാടകം ഇമ്മാനുവേലിലെ സ്ത്രീകൾ മികവുറ്റരീതിയിൽ അവതരിപ്പിക്കുകയുണ്ടായി. 100ന്റെ നിറവിൽ നിൽക്കുന്ന മാർത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെഭാഗമായി ഹൂസ്റ്റൺ ഇമ്മാനുവേൽ ഇടവകയിലെ നൂറിലധികം
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ സ്ത്രീകളുടെ സംഘടനയായ ഇമ്മാനുവേൽ സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സേവികാസംഘം ശതാബ്ദി ആഘോഷവും, ഹാഗാർ നൈറ്റും ഒക്ടോബർ മാസം ആറാം തീയതി, ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഇമ്മാനുവേൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഇടവക വികാരിമാരായ റവ: ഏബ്രഹാം വർഗീസ്, റവ: സജി ആൽബിൻ, ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ: ജേക്കബ്.പി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.
സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മൻ, ആലീസ് തോമസ് എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.ഇമ്മാനുവേൽ ഇടവകയുടെ സ്ത്രീരത്‌നങ്ങൾ അവരുടെ മികച്ചകലാ പ്രകടനങ്ങൾ നടത്തി സദസ്സിനെ മുഴുവൻ കോരിത്തരിപ്പിച്ചു. റവ എ.ടി തോമസ് രചന നിർവഹിക്കയും സാം പടിഞ്ഞാറ്റിടം സംവിധാനം ചെയ്യുകയും ചെയ്ത 'ശിപ്രാ'എന്ന ഹ്രസ്വനാടകം ഇമ്മാനുവേലിലെ സ്ത്രീകൾ മികവുറ്റരീതിയിൽ അവതരിപ്പിക്കുകയുണ്ടായി.
100ന്റെ നിറവിൽ നിൽക്കുന്ന മാർത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെഭാഗമായി ഹൂസ്റ്റൺ ഇമ്മാനുവേൽ ഇടവകയിലെ നൂറിലധികം സ്ത്രീകളെ അണിനിരത്തി അവതരിപ്പിച്ച ശതാബ്ദിഗാനം ഒരു വേറിട്ട അനുഭവമായിരുന്നു.
നിർധനരായ കേരളത്തിലെ വിധവകൾക്ക് ആശ്വാസമായി 2012 ൽ ഇമ്മാനുവേൽ ഇടവകയിലെ സേവികാസംഘം ആരംഭിച്ച ഹാഗാർ നൈറ്റ് എന്ന കൾച്ചറൽ സ്റ്റേജ് പ്രോഗ്രാം നൂറിലധികം വിധവകൾക്ക് ഇതുവരെ പുനരുദ്ധാരണത്തിന്റെ പാതയൊരുക്കുവാൻ സാധിച്ചു. ഈ വർഷവും പ്രളയദുരന്തത്തിൽ ആണ്ടുപോയ കേരളത്തിലെ നിർധനരായ വിധവകൾക്ക് ആശ്വാസമായി മാറുവാൻ ഹാഗാർനൈറ്റിലൂടെ സമാഹരിക്കുന്ന തുക സാധ്യമാക്കും എന്ന് ഇതിന്റെ സംഘാടകർ അറിയിച്ചു.