- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; കൊല്ലം സ്വദേശിയായ ഇരുപത്തിയാറുകാരനെ മരണം വിളിച്ചത് ചിക്കൻ പോക്‌സ് പിടിപെട്ട് ചികിത്സയിലായിരിക്കെ
ഖത്തറിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽ ഇമ്മാനുവൽ ഫ്രാൻസിസാണ് വക്‌റയിലെ താമസസ്ഥലത്ത് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം. ഖത്തറിലെ ബിടിസി കമ്പനി ജീവനക്കാരനായിരുന്ന ഇമ്മാനുവൽ അവിവാഹിതനാണ്. ഇമ്മാനുവൽ ചിക്കൻ പോക്‌സ് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവധിയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് താമസ
ഖത്തറിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽ ഇമ്മാനുവൽ ഫ്രാൻസിസാണ് വക്‌റയിലെ താമസസ്ഥലത്ത് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.
ഖത്തറിലെ ബിടിസി കമ്പനി ജീവനക്കാരനായിരുന്ന ഇമ്മാനുവൽ അവിവാഹിതനാണ്. ഇമ്മാനുവൽ ചിക്കൻ പോക്‌സ് കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവധിയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് താമസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് കരുതപ്പെടുന്നു.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലം ശക്തികുളങ്ങര തോട്ടത്തിൽ വീട്ടിൽ ഫ്രാൻസിസ് വില്യമിന്റെ മകനാണ് ഇമ്മാനുവൽ. ജെസീന്തയാണ് മാതാവ്.
Next Story