- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇർമയുടെ പ്രഹരമേറ്റുവാങ്ങിയ ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കും; വിവിധ രാജ്യങ്ങളിലെ ഏംബസികൾക്ക് ദുരിതാശ്വാസ ചുമതല; സഹായ ഹസ്തം നീട്ടി വിദേശകാര്യമന്ത്രാലയം; കാറ്റഗറി അഞ്ചിനുള്ളിലായ ഇർമ യുഎസ് തീരത്ത് ഭീതി പരത്തി ഫ്ളോറിഡയിലേക്ക്
കനത്ത നാശം വിതച്ച ഇർമ ചുഴലിക്കാറ്റിന്റെ പിടിയിൽ പെട്ട ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അമേരിക്ക,ഫ്രാൻസ്്, വെനിസ്വേല, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരുമായി ബന്ധപ്പെടാൻ അവിടെയുള്ള മിഷനുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.അടിയന്തj ഘട്ടങ്ങളിൽ ഇന്ത്യാക്കാർ ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകളും മന്ത്രാലയം പുറത്തിറക്കി.വെനിസ്വേലയിലെ ഇന്ത്യൻ ഏംബസി (+58 4241951854/4142214721); നെതർലൻഡ്,(+31247247247); ഫ്രാൻസ് (0800000971) അതേ സമയം, യുഎസ് തീരത്ത് ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് വീണ്ടും അതിവിനാശകാരിയായ കാറ്റഗറി അഞ്ചിനുള്ളിലായി. കരീബിയൻ ദ്വീപുകൾ ഉൾപ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം വിതച്ച ഇർമ, ഞായറാഴ്ച പുലർച്ചയോടെ യുഎസ് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ശക്തി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയ ചുഴലിക്കാറ്റ് ക്യൂബ മേഖലയിലെത്തിയപ്പോഴാണ് വീണ്
കനത്ത നാശം വിതച്ച ഇർമ ചുഴലിക്കാറ്റിന്റെ പിടിയിൽ പെട്ട ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അമേരിക്ക,ഫ്രാൻസ്്, വെനിസ്വേല, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരുമായി ബന്ധപ്പെടാൻ അവിടെയുള്ള മിഷനുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.അടിയന്തj ഘട്ടങ്ങളിൽ ഇന്ത്യാക്കാർ ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകളും മന്ത്രാലയം പുറത്തിറക്കി.വെനിസ്വേലയിലെ ഇന്ത്യൻ ഏംബസി (+58 4241951854/4142214721); നെതർലൻഡ്,(+31247247247); ഫ്രാൻസ് (0800000971)
അതേ സമയം, യുഎസ് തീരത്ത് ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇർമ ചുഴലിക്കാറ്റ് വീണ്ടും അതിവിനാശകാരിയായ കാറ്റഗറി അഞ്ചിനുള്ളിലായി. കരീബിയൻ ദ്വീപുകൾ ഉൾപ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം വിതച്ച ഇർമ, ഞായറാഴ്ച പുലർച്ചയോടെ യുഎസ് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ശക്തി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയ ചുഴലിക്കാറ്റ് ക്യൂബ മേഖലയിലെത്തിയപ്പോഴാണ് വീണ്ടും ശക്തിയേറിയ ചുഴലിക്കാറ്റുകൾ ഉൾപ്പെടുന്ന കാറ്റഗറി അഞ്ചിലേക്കു മാറിയത്. 1851നു ശേഷം കാറ്റഗറി അഞ്ചിൽപ്പെട്ട ചുഴലിക്കാറ്റ് മൂന്നു തവണ മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്.
അമേരിക്കയിലെ ഫ്‌ളോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റിന്റെ വേഗം മണിക്കൂറിൽ 270 കിലോമീറ്റർ വരെയെത്താമെന്നാണ് മുന്നറിയിപ്പ്. കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റാണ് ഇർമ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും കുടിയൊഴിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്.ഫ്‌ളോറിഡയിലും പരിസരപ്രദേശങ്ങളിലുമായി 50 ലക്ഷത്തോളം ആളുകൾക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്‌ളോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂർട്ടോറിക്കോ, വിർജിൻ ഐലൻഡ്‌സ്, ജോർജിയ, കരോലിന എന്നിവിടങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദുരിതത്തിന്റെ തീവ്രത കുറയ്ക്കാനായി ഫ്‌ളോറിഡയിൽനിന്നു ജനങ്ങളെ വലിയ തോതിൽ ഒഴിപ്പിക്കുന്നുണ്ട്. കിഴക്കൻ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. വിവിധ മേഖലകളിലായി 50 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. ചുഴലിക്കാറ്റ് ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ബാധിച്ചതായാണു കണക്ക്. കൂടുതൽ പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, ഇർമയുടെ പ്രഹരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നു. ഡോമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടർക്‌സ് ആൻഡ് കയ്‌ക്കോസ് ഐലൻഡ്‌സ്, ബഹാമസ്, സെന്റ് മാർട്ടിൻ ഐലൻഡ്‌സ്, ബാർബുഡ, ആംഗില, സെന്റ് മാർട്ടിൻ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്, യുഎസ് വിർജിൻ ഐലൻഡ്‌സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശം വിതച്ച ഇർമ, ക്യൂബ മേഖലയിലാണ് ഇപ്പോഴുള്ളത്.
ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. രണ്ടു ചെറുദ്വീപുകൾ അടങ്ങുന്ന ബാർബുഡയിൽ പത്തിൽ ഒൻപതു കെട്ടിടങ്ങളും തകർന്നു. ദീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചു.