ന്യൂജേഴ്സി: കഴിഞ്ഞവാരം ഇമ്മിഗ്രേഷൻ അധികൃതർ ന്യൂജേഴ്സിയിൽ നടത്തിയ വേട്ടയിൽ അനധികൃതമായി കുടിയേറിയവരേയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും, ഇന്റർ പോൾ അന്വേഷിക്കുന്നവരേയും, മറ്റു രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ പ്രതികളായവരേയും ഉൾപ്പെടെ 105 പേരെ അറസ്റ്റു ചെയ്തതായി ഡിസംബർ 7 വെള്ളിയാഴ്ച ഇമ്മിഗ്രേഷൻ അധികൃതർ അറിയിച്ചു.

അമേരിക്കയിൽ നിന്നും പുറത്താക്കി വീണ്ടും അനധികൃതമായി പ്രവേശിച്ചവരും അറസ്റ്റു ചെയ്തവരിലുണ്ടെന്ന് ഫെഡറൽ ഓഫീസേഴ്സ് പറഞ്ഞു.ന്യൂജേഴ്സിയിലെ 21 കൗണ്ടികളിൽ 16 എണ്ണത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടകൂടിയത്.

അറസ്റ്റു ചെയ്തവരെ ഇമ്മിഗ്രേഷൻ ജഡ്ജിന്റെ മുമ്പിൽ ഹാജരാക്കി ഡിപ്പോർട്ടേഷൻ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രമ്പ് സ്വീകരിച്ചിരിക്കുന്ന സീറൊ ടോളറൻസ് പോളിസി (Zero Tolerance Policy) കർശനമായി നടപ്പാക്കുവാൻ ഇമ്മിഗ്രേഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.