നി പത്താം ക്ലാസ് കഴിഞ്ഞവർക്ക് വിദേശത്തേക്ക് വരണമെങ്കിൽ അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴിൽ അനുമതിപത്രം കൂടി വേണമെന്ന രീതിയിൽ എമിഗ്രഷൻ നിയമം കർക്കശമാക്കി. ഇതോടെ  എയർപോർട്ടുകളിൽ തൊഴിലാളികളെ അനധികൃതമായി കയറ്റിഅയക്കുന്നതിന് അറുതിയായി. പത്താംതരം ജയിക്കാത്തവർക്ക് തൊഴിൽവിസ ലഭിച്ചാൽ അതോടൊപ്പം അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴിൽ അനുമതിപത്രം കൂടി ഉണ്ടായിരിക്കണം. ഇത് ആ രാജ്യത്തെ ഇന്ത്യൻ എമ്പസികളോ കോൺസുേലറ്റുകളോ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഉള്ളവർക്കേ യാത്രാനുമതി കിട്ടൂ.

പലരും വിദേശത്തുനിന്ന് നാട്ടിലേക്ക് വിസ അയക്കുമ്പോൾ ഈ വ്യവസ്ഥ പാലിക്കാറില്ല. അടുത്തകാലത്ത് ഇതിന്റെ പേരിൽ നടന്ന ചൂഷണങ്ങളും മനുഷ്യക്കടത്തിലേക്കുവരെ എത്തിയ സംഭവങ്ങളുമാണ് നിയമം കർക്കശ മാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ അഴിച്ചുപണി നടത്തി്. എമിഗ്രേഷൻ വിഭാഗം കൈകാര്യംചെയ്തിരുന്ന സംസ്ഥാന പൊലീസിനെ മാറ്റി സെൻട്രൽ ബ്യൂറോ ഓഫ് എമിഗ്രേഷനെ ഏല്പിച്ചു. ഈവിഭാഗത്തിൽ ഉദ്യോഗസ്ഥരുടെ കുറവ് വരുമ്പോൾ മാത്രം സംസ്ഥാന പൊലീസിൽനിന്ന് യോഗ്യത നോക്കി ഉദ്യോഗസ്ഥരെ എടുക്കും.