ദോഹ: ദോഹ രാജ്യാന്തര വിമാനത്താവളത്തിനു സമീപം പ്രവർത്തിച്ചിരുന്ന ഇമിഗ്രേഷൻ ഓഫീസ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിലേക്ക് മാറ്റുന്നു. ഞായറാഴ്ച മുതൽ പുതിയ ഓഫീസ് പ്രവർത്തിച്ചു തുടങ്ങുമെന്ന്  അധികൃതർ വ്യക്തമാക്കി. അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിലെ പാസ്‌പോർട്ട് സെക്ഷനിലായിരിക്കും ഇമിഗ്രേഷൻ ഓഫീസ് പ്രവർത്തിക്കുക. കാർഗോ ഓഫീസിന് സമീപമാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ്.

വിസാ, ട്രാവൽ പെർമിറ്റ് സെക്ഷനുകളും ടൂറിസ്റ്റ് വിസാ, എക്‌സിറ്റ് വിസാ പെർമിറ്റുകളും പുതുക്കുന്നതും ഇഷ്യൂ ചെയ്യുന്നതുമെല്ലാം ഇനി ഇവിടെയായിരിക്കും. വിമാനത്താവളത്തിലേക്കു പോകുമ്പോൾ ഇമിഗ്രേഷൻ ഓഫിസിൽ എത്താൻ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലിലേക്കുള്ള വഴിക്കു മുമ്പായി തിരിഞ്ഞു പോകണം.