ൽബർട്ടയിലെ നിയമലംഘനം നടത്തി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് ഏപ്രിൽ 9 മുതൽ കഠിന ശിക്ഷ നല്കുന്ന തരത്തിൽ നിയമം പ്രാബല്യത്തിലാവും. നിയമലംഘകരായ ഡ്രൈവർമാർക്ക് 90 ദിവസം ലൈസൻസ് സസ്‌പെൻഷനും അതിന് ശേഷം ഒരുവർഷം ഇഗ്നിഷൻ ഇന്റർലോക്ക് പരിപാടിയിൽ പങ്കെുടുക്കണമെന്നുമാണ് പുതിയ നിയമം പറയുന്നത്.

നിയമലംഘകരായ ഡ്രൈവർമാരെ കണ്ടെത്തുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ ആൽക്കഹോളിന്റെ അളവ് ..08 ൽ കൂടുന്നവരും. മറ്റ് ഡ്രഗ്‌സ് അളവ് രക്തത്തിന്റെ അളവ് കൂടുതലോ കണ്ടെത്തിയാൽ ലൈസൻസ് സസ്‌പെൻഷൻ ആയിരിക്കും കാത്തിരിക്കുന്നത്.

കൂടാതെ പ്രൊവിൻഷ്യൽ ചുമത്തുന്ന പിഴകൾക്ക് പുറമേ ക്രിമിനൽ ചാർജുകളും കോടതി ചുമത്തിയ പിഴകളും ഡ്രൈവർമാർക്ക് നേരിടേണ്ടി വരും.