ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. രണ്ട് ടെറിട്ടോറിയൽ ആർമി ജവാന്മാരാണ് മരിച്ചത്. ജവാന്മാർ അടക്കം 55 ഓളം പേരെ കാണാതായി.മണ്ണിടിച്ചിലിൽ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.നോനി ജില്ലയിലെ ജിരി ബാം റെയിൽവേ ലൈന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കാണാതായവരിൽ രണ്ട് ദമ്പതികളും ഒരു കുട്ടിയും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം, ആസാം റൈഫിൾസ്, മണിപ്പൂർ പൊലീസ് തുടങ്ങിയവയെല്ലാം നേതൃത്വം നൽകി വരുന്നു.റെയിൽ പാത നിർമ്മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.

രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടർ അടക്കം വിന്യസിച്ചാണ് രക്ഷാപ്രവർത്തനം.മണ്ണിടിച്ചിലിനെ തുടർന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.

സൈന്യത്തിന്റെ അറിയിപ്പ്

RESCUE OPERATIONS IN PROGRESS AFTER MASSIVE LANDSLIDE HITS INDIAN ARMY COMPANY LOCATION ON IMPHAL JIRIBAM RAILWAY LINE


Around midnight  of 29/ 30 June a massive landslide struck the company location of 107 Territorial Army of Indian Army deployed near Tupul Railway Station in Noney district,  Manipur for protection of under construction railway line from Jiribam to Imphal. 

Full scale rescue operations are in progress by columns of Indian Army and Assam Rifles. The available engineer plant equipment on site has been pressed into the rescue efforts. 

As at  0530hr 13 individuals had been rescued. The injured individuals are being treated at Noney Army Medical unit. Evacuation of the critical injured personal is in progress. The flow of Ijai river has been affected due to the landslide. 

Rescue operations  are being hampered by fresh landslides and bad weather, however a concerted effort is underway to rescue the missing individuals. The Army helicopters are on standby waiting for the weather to clear.