- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വന്തമായി വാഹനമുള്ള വിദേശികൾ ഇനി റോഡ് ഫീസ് നല്‌കേണ്ടി വരുന്ന കാലം വരുമോ? ബഹ്‌റൈനിൽ വിദേശികളിൽ നിന്ന് റോഡ് ഫീസായി 50 ദിനാർ വാങ്ങുന്ന കാര്യം പരിഗണനയിൽ
രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ഉള്ള എല്ലാ വിദേശികളും ഇനി റോഡ് ഫീസ് നല്‌കേണ്ടി വന്നേക്കും. രാജ്യത്ത് റോഡ് ഉപയോഗിക്കുന്നതിനുള്ള നിർബന്ധിത ഫീസായി മാസം 50 ദിനാർ (ഏകദേശം 8500 രൂപ) വിദേശികൾ നല്കണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. വിദേശികൾക്ക് ഏറെ കീറാമുട്ടിയാകുന്ന രീതിയിൽ ബഹ്‌റൈനിൽ ട്രാഫിക് നിയമം പരിഷ്‌കരിക്കാനാണ് പദ്ധതി. എംപി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പാർലമെന്റ് സമിതിയുടെ പരിഗണനയിലാണ്.ഫീസ് പ്രാബല്യത്തിലായാലും ഡ്രൈവർമാരായി ജോലി ചെയ്യുന്ന വിദേശികൾക്കു ബാധകമാകില്ല. മറ്റു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഇളവുണ്ടാകും. ഒന്നിലേറെ വാഹനമുള്ള വിദേശികൾ അധികമുള്ള ഓരോ വാഹനത്തിനും മാസം 50 ദിനാർ വീതം അടയ്ക്കണം. വാഹനപ്പെരുപ്പം ഒഴിവാക്കാനാണു ഭേദഗതി നീക്കം. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്ക ാൻ റോഡ് ഫീസ് പ്രവാസികളെ പ്രേരിപ്പിക്കുമെന്നാണു കണക്കുകൂട്ടൽ. വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ വിദേശികൾക്ക് ഒരു കാർ മാത്രമെന്ന നിർദ്ദേശം കുവൈത്തിലും പരിഗണനയിലുണ്ട്. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ വിദേശ
രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ഉള്ള എല്ലാ വിദേശികളും ഇനി റോഡ് ഫീസ് നല്‌കേണ്ടി വന്നേക്കും. രാജ്യത്ത് റോഡ് ഉപയോഗിക്കുന്നതിനുള്ള നിർബന്ധിത ഫീസായി മാസം 50 ദിനാർ (ഏകദേശം 8500 രൂപ) വിദേശികൾ നല്കണമെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്.
വിദേശികൾക്ക് ഏറെ കീറാമുട്ടിയാകുന്ന രീതിയിൽ ബഹ്‌റൈനിൽ ട്രാഫിക് നിയമം പരിഷ്‌കരിക്കാനാണ് പദ്ധതി. എംപി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പാർലമെന്റ് സമിതിയുടെ പരിഗണനയിലാണ്.ഫീസ് പ്രാബല്യത്തിലായാലും ഡ്രൈവർമാരായി ജോലി ചെയ്യുന്ന വിദേശികൾക്കു ബാധകമാകില്ല.
മറ്റു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഇളവുണ്ടാകും. ഒന്നിലേറെ വാഹനമുള്ള വിദേശികൾ അധികമുള്ള ഓരോ വാഹനത്തിനും മാസം 50 ദിനാർ വീതം അടയ്ക്കണം. വാഹനപ്പെരുപ്പം ഒഴിവാക്കാനാണു ഭേദഗതി നീക്കം. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്ക
ാൻ റോഡ് ഫീസ് പ്രവാസികളെ പ്രേരിപ്പിക്കുമെന്നാണു കണക്കുകൂട്ടൽ. വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ വിദേശികൾക്ക് ഒരു കാർ മാത്രമെന്ന നിർദ്ദേശം കുവൈത്തിലും പരിഗണനയിലുണ്ട്. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ വിദേശികൾക്കും നിർദ്ദേശം ബാധകമാക്കാനാണ് ആലോചന.