കാരന്തുർ : വിദ്യാർത്ഥികൾ നല്ലവരായി വിജ് ഞാനാ നുകരുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാൽ മാത്രമേ മാനവിക വിജയം കൈവരിക്കാൻ കഴിയുകയുള്ളു എന്നും ഖമറുൽ ഉലമ കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ പറഞ്ഞു. മർകസ് സൈത്തൂൻ വാലി ഇമ്പ്രിമെന്റ്‌സ് 2017 ന്റെ ഭാഗമായി ആർട്‌സ് ഫെസ്റ്റു ഉൽഘാടന സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കലകൾ മനുഷ്യ നന്മയ്ക്ക് ഉപകാരം ഉള്ളതാവണം. പരിഹാസമാകരുതെന്നും പ്രശസ്ത മാപ്പിള പാട്ടുകാരനും വിധി കർത്താവുമായ ഫിറോസ് ബാബു പറഞ്ഞു. പ്രസ്തുത പരിപാടി ഉൽഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ: അബ്ദുൽ ഹകീം അസ്ഹരി , ഉനൈസ് മുഹമ്മദ് ,കുട്ടി നടുവട്ടം ,ബാദുഷ സഖാഫി , കെ വി കെ ബുഖാരി എന്നിവര് ആശംസ പ്രസംഗം നടത്തി.വെള്ളിയാഴ്ച നടന്ന സമ്മേളന ശേഷം കുട്ടികളുടെ കലാപരികളും ഷബീർ ലത്തീഫി നയിച്ച മാജിക്കും പരിപാടിയിൽ അരങ്ങേറി .അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർത്ഥന നടത്തി. ഹസീബ് അസ്ഹരി യുടെ ആദ്യക്ഷത വഹിച്ചു. ഇസ്മായിൽ മദനി സ്വാഗത്വും പറഞ്ഞു.

ശനിയാഴ്ച രാവിലെ തുടങ്ങിയ വിദ്യാർത്ഥികളുടെ മത്സര പരിപാടിയുടെ സമാപന വേദിയിൽ കേരള ഫോക് ലോർ അക്കാദമി ജേതാവ് കോയ കാപ്പാടിന്റെ നേതൃത്വത്തിൽ കുത്തു റാത്തീബ് നടന്നു .ഇന്ന് ഞായറാഴ്ച രാവിലെ കഥ പറയൽ വേദിയോടെ വിദ്യാർത്ഥി പ്രതിഭകളുടെ മത്സരം കടുത്തു കൊണ്ടിരിക്കുന്നു.വാദി ഹസൻ , വാദിബദ്ർ , വാദി മുഖദ്ദസ് , വാദി ത്വയ്ബ എന്നീ നാല് ഗ്രൂപ്പുകൾ തമ്മിലാണ് മത്സരം. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മർകസ് സൈത്തൂൺ വാലിയിൽ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം വരിച്ച സയ്യിദ് നുഅമാൻ കൊയിലാണ്ടിക്ക് മർകസ് ജനറൽ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്വർണ്ണ നാണയം സമ്മാനിച്ചു .