കുന്നമംഗലം : മർകസ് സൈത്തൂൺ വാലി ഇമ്പ്രിന്റ്‌സ് 2017 സമാപിച്ചു .ഒരുമാസത്തോളമായി നടന്നു വന്ന വിവിധ പരിപാടികൾ കലാ സാഹിത്യ മത്സരത്തോടെയാണ്‌സമാപനം കുറിച്ചത് . വാദി ഹസൻ , വാദിബദ്ർ , വാദി മുഖദ്ദസ് , വാദി ത്വയ്ബഎന്നീ നാല് ഗ്രൂപ്പുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ 97 ഇന ങ്ങളിലാണ്മാറ്റുരച്ചതു.

സമാപന സമ്മേളനം ഹസീബ് അസ്ഹരിയുടെ അദ്യക്ഷതയിൽ സയ്യിദ്മുഹമ്മദ് ജസീൽ സഖാഫി ഉൽഘടനം ചെയ്തു .എസ് .ജെ .എം സംസ്ഥാന ട്രഷറർ വി പി എംവില്യാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഇസ്മാഈൽ മദനി, മൂസസഖാഫി പാതിരമണ്ണ പ്രസംഗിച്ചു . കല സാഹിത്യ മത്സരത്തിൽ കൂടുതൽ പോയന്റ് നേടിചാമ്പ്യൻഷീപ് സ്ഥാനം നേടിയ വാദിമുഖദ്ദസിനു വി പി എംവില്യാപ്പള്ളിയും രണ്ടാം സ്ഥാനം നേടിയ വാദി ഹസനു ബഷീർ സഖാഫികൈപ്പുറവും ട്രോഫികൾ നൽകി . ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികൾ ഇറക്കിമിസ്ബാഹുൽ ഉലൂം മാഗസിൻ പ്രകാശനം ചെയ്തു .