പാലക്കാട്: പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആർപിഎഫ് മുൻ ഉദ്യോഗസ്ഥനു വിവിധ വകുപ്പുകളിലായി ആറുവർഷം കഠിന തടവും 25,000 രൂപ പിഴ നൽകാനും കോടതി വിധി. മണ്ണൂർ അകവണ്ട കാദർ മൻസിലിൽ മുഹമ്മദലി(60)നെയാണു പാലക്കാട് ഒന്ന് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി. ഇന്ദിര ശിക്ഷിച്ചത്. പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷംഅധിക തടവ് അനുഭവിക്കണം.

2011 ജനുവരി 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വേലായുധനാണ് കേസ് അന്വേഷിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ് ഹാജരായി.