- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഇമ്രാൻ ഹാശ്മി, അമ്മ സണ്ണി ലിയോൺ;വിദ്യാർത്ഥിയുടെ പ്രവേശന കാർഡ് കണ്ട് ഞെട്ടി കോളേജ് അധികൃതർ; ഇരുപതുകാരൻ തന്റെ മകനല്ലെന്ന് ഇമ്രാൻ ഹാശ്മിയുടെ ട്വീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് സർവ്വകലാശാല
മുംബൈ: പരീക്ഷ പ്രവേശന കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് യഥാക്രമം സിനിമാ താരങ്ങളായ ഇമ്രാൻ ഹാഷ്മിയുടേയും സണ്ണി ലിയോണിന്റെയും പേര് ചേർത്ത് വിദ്യാർത്ഥി. ബിഹാറിലെ മുസാഫർപുറിലെ ധൻരാജ് മഹ്തോ ഡിഗ്രി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയായ കുന്ദൻ കുമാറാണ് പരീക്ഷ പ്രവേശന കാർഡിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാൻ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോൺ എന്നും രേഖപ്പെടുത്തിയത്.നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുർഭുജൻ സ്താൻ ആണ് സ്ഥലമായി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പ്രതികരണവുമായി ഇമ്രാൻ ഹാഷ്മി. ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് നടന്റെ സരസമായ പ്രതികരണം.'സത്യമായും, അവൻ എന്റേതല്ല' എന്നായിരുന്നു ഇമ്രാന്റെ വാക്കുകൾ.വിഷയത്തിൽ ഭീം റാവു അംബേദ്കർ ബിഹാർ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുന്ദൻ തന്നെയാണ് അഡ്മിറ്റ് കാർഡ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.