ഇസ്ലാമാബാദ്: പാക് പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന് ജാമ്യം. 2014ൽ പാക് ടെലിവിഷൻ ഹെഡ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് നടന്ന ആക്രമണ കേസിലാണ് ഖാൻ മുൻ കൂർ ജാമ്യം അനുവദിച്ചത്. ബോളീവുഡ് താരം ഷാരൂഖിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'മൈ നെയിം ഈ ഖാൻ' എന്ന ചിത്രത്തിലെ പ്രശസ്തമായ വാക്യം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇമ്രാൻ ഖാൻ ട്വിറ്ററിലെത്തിയത്.

എന്റെ പേര് ഖാൻ, ഞാൻ ഭീകരനല്ല. എന്നാൽ സുപ്രീം കോടതി എന്നേയും സാദിഖിനേയും അമിനേയും ഭീകരരാക്കി. എന്നായിരുന്നു ഇമ്രാൻ ഖാന്റെ ട്വീറ്റ്.

104 ദിവസം നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രക്ഷോഭകരിൽ അക്രമ വാസന അടിച്ചേല്പിച്ചുവെന്നായിരുന്നു ഇമ്രാൻ ഖാനെതിരായ ആരോപണം. പാക്കിസ്ഥാൻ തെഹ് രീക് ഇ ഇൻസാഫ് ചെയർമാനാണ് ഖാൻ.

2014 ആഗസ്റ്റിൽ ഇസ്ലാമാബാദിലെ റെഡ് സോണിൽ നിലനിന്ന പിടിവിയുടെ കെട്ടിടത്തിന് നേർക്ക് പ്രക്ഷോഭകരുടെ ആക്രമണം നടന്നിരുന്നു. ഖാനിന്റെ അനുയായികളും പാക്കിസ്ഥാൻ അവാമി തെഹ് രീക്കിന്റെ അനുയായികളുമാണ് ആക്രമണം നടത്തിയത്.