ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും തെഹ്രികി ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷനുമായി ഇമ്രാൻഖാൻ ഭാര്യയെ മൊഴിചൊല്ലി. പത്ത് മാസം മാത്രം നീണ്ട ദാമ്പത്യമാണ് ഇമ്രാൻ ഖാൻ അവസാനിപ്പിച്ചതത്. നാൽപത്തിരണ്ടുകാരിയായ റീഹയെയാണ് ഇമ്രാൻഖാൻ മൊഴിചൊല്ലിയത്. അറുപത്തുമൂന്നുകാരനാണ് ഇമ്രാൻ ഖാൻ.

വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കാതെ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള റീഹയുടെ ആഗ്രഹമാണ് വിവാഹമോചനത്തിന് ഇമ്രാൻഖാനെ പ്രേരിപ്പിച്ചതെന്നാണ് വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തനിക്കു വീട്ടിലിരിക്കാൻ വയ്യെന്നും പുറംലോകത്തേക്കിറങ്ങണമെന്നും അതിന് ഇമ്രാൻഖാൻ സമ്മതിക്കുമെന്നാണ് കരുതിയതെന്നും റീഹ പലപ്പോഴായി അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ അഭിപ്രായം അറിയിച്ചതിനെത്തുടർന്നു റീഹയെ മൊഴിചൊല്ലാൻ ഇമ്രാനു മേൽ കുടുംബത്തിന്റെ സമ്മർദമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടീഷുകാരിയായ ആദ്യഭാര്യ ജെമിമ ഗോൾഡ് സ്മിത്തുമായുള്ള ബന്ധം 2004ൽ ഇമ്രാൻ പിരിഞ്ഞിരുന്നു. തുടർന്ന് ഏറെക്കാല്ലെ പ്രണയത്തിന് ഒടുവിലാണ് ഇമ്രാൻ റീഹമിനെ വിവാഹം ചെയത്ത്. അതേസമയം വിവാഹ മോചനത്തെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും റീഹയ്ക്കു രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും ഇമ്രാൻഖാൻ പ്രതികരിച്ചു.

തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പരസ്പ്പര ധാരണപ്രകാരണ് വേർപിരിയുന്നതെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. ഇമ്രാന്റെ പാർട്ടിയും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മോചനത്തിന് കോടതിയ സമീപിക്കുമെന്ന കാര്യം റീഹമും അറിയിച്ചു.