- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ ഗൂഢാലോചന ആരോപണം; അമേരിക്കയോട് ഇമ്രാൻഖാന്റെ പാർട്ടി മാപ്പ് പറഞ്ഞുവെന്ന് പാക് മന്ത്രി
ഇസ്ലാമാബാദ്: സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ഗൂഢാലോചന നടന്നു എന്ന മുൻ പാക് പ്രധാനമന്ത്രിയുടെ പരാമർശത്തിൽ അമേരിക്കയോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ പാർട്ടി തന്നെ ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞു എന്ന് വ്യക്തമാക്കിക്കൊണ്ട് ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ മുതിർന്ന മന്ത്രി കൂടിയായ ഖ്വാജാ ആസിഫാണ് രംഗത്തെത്തിയത്.
വിദേശ ഗൂഢാലോച ആരോപണമുന്നയിച്ച സംഭവത്തിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പ്രസ്തുത വിഷയത്തിൽ യുഎസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ല്യുവിനോട് മാപ്പ് പറഞ്ഞുവെന്നാണ് ഖ്വാജാ ആസിഫ് വ്യക്തമാക്കിയത്. ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വാഷിങ്ടൺ ഡിസിയിലേക്ക് ഇമ്രാൻ ഖാൻ സന്ദേശമയച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ