- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ നയിക്കാൻ സർക്കാരിന്റെ കൈയിൽ ആവശ്യത്തിന് പണമില്ല !; സമ്പത്തുണ്ടാക്കേണ്ടതിന് പകരം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയത് സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന പദ്ധതികൾ;രാജ്യത്ത് ഭൂരിഭാഗം യുവാക്കളും തൊഴിലില്ലായ്മ അനുഭവിക്കുന്നവർ; അധികാരത്തിലേറി ആഴ്ച്ചകൾക്കുള്ളിൽ സർക്കാർ നേരിടുന്ന പ്രതിസന്ധികൾ നിരത്തി ഇമ്രാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേറി ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോൾ ജനങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ പ്രതിസന്ധികൾ തുറന്ന് പറയുകയാണ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ പണം സർക്കാരിന്റെ പക്കൽ ഇപ്പോൾ ഇല്ല. മികച്ച രീതിയിൽ സമ്പത്ത് ഉണ്ടാക്കേണ്ടതിന് പകരം കഴിഞ്ഞ സർക്കാർ രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയാണ് ചെയ്തത്. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ പദ്ധതികൾ നടപ്പിലാക്കി സർക്കാർ കടക്കെണിയാണ് വരുത്തിവച്ചതെന്നും ഇമ്രാൻ തുറന്നടിച്ചു. ഇസ്ലാമബാദിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും യുവാക്കളാണെന്നും ഇവരിൽ കൂടുതൽ പേരും തൊഴിലില്ലായ്മയുടെ പ്രതിസന്ധി അനുഭവിക്കുന്നവരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി പാക് മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാമ്പത്തികമായി തകർന്നിരിക്കുന്ന രാജ്യത്തെ കടക്കെണിയിൽ നിന്ന
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേറി ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോൾ ജനങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ പ്രതിസന്ധികൾ തുറന്ന് പറയുകയാണ് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നതിന് ആവശ്യമായ പണം സർക്കാരിന്റെ പക്കൽ ഇപ്പോൾ ഇല്ല. മികച്ച രീതിയിൽ സമ്പത്ത് ഉണ്ടാക്കേണ്ടതിന് പകരം കഴിഞ്ഞ സർക്കാർ രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയാണ് ചെയ്തത്.
കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ പദ്ധതികൾ നടപ്പിലാക്കി സർക്കാർ കടക്കെണിയാണ് വരുത്തിവച്ചതെന്നും ഇമ്രാൻ തുറന്നടിച്ചു. ഇസ്ലാമബാദിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും യുവാക്കളാണെന്നും ഇവരിൽ കൂടുതൽ പേരും തൊഴിലില്ലായ്മയുടെ പ്രതിസന്ധി അനുഭവിക്കുന്നവരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി പാക് മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
സാമ്പത്തികമായി തകർന്നിരിക്കുന്ന രാജ്യത്തെ കടക്കെണിയിൽ നിന്ന് മുക്തമാക്കണം, നമ്മൾ ഓരോരുത്തരും രാജ്യവും മാറേണ്ടിയിരിക്കുന്നു. ഇമ്രാൻ ഖാൻ പറഞ്ഞു. നമ്മിൽ മാറ്റമുണ്ടാകാൻ ദൈവം പ്രതിസന്ധി സൃഷ്ടിച്ചതാവാമെന്ന് പറഞ്ഞ ഇമ്രാൻ സർക്കാർ ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്ത്വം തിരിച്ച് ജനങ്ങൾ സർക്കാരിനോടും കാണിക്കണമെന്ന് കൂട്ടിച്ചേർത്തു.