- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്ക് മണ്ണിൽ നിന്നും തന്നെ'; ഇന്ത്യയെ നടുക്കിയ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന മൗന സമ്മതത്തിന് പിന്നാലെ കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാക്ക് പ്രധാനമന്ത്രി; മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികൾ വൈകുന്നതെന്നും ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനകൾ പാക്ക് മണ്ണിൽ നിന്നും തന്നെയെന്ന് പരോക്ഷമായി സമ്മതിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി. മുംബൈ ഭീകരാക്രമണം നടത്തിയവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് താൻ അധികൃതരോട് ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്ക് തക്കതായ ശിക്ഷ നൽകുകയെന്നതാണ് തങ്ങളുടെ താത്പര്യമെന്നും വാഷിങ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷമായി കേസ് നടക്കുകയാണ്. ഏഴ് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികൾ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവടുകൾക്കൊപ്പം പാകിസാതാനുമുണ്ടാകുമെന്നും തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ പാക് സർക്കാർ തയ്യാറാണെ
ഇസ്ലാമാബാദ്: രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനകൾ പാക്ക് മണ്ണിൽ നിന്നും തന്നെയെന്ന് പരോക്ഷമായി സമ്മതിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി. മുംബൈ ഭീകരാക്രമണം നടത്തിയവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് താൻ അധികൃതരോട് ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്ക് തക്കതായ ശിക്ഷ നൽകുകയെന്നതാണ് തങ്ങളുടെ താത്പര്യമെന്നും വാഷിങ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷമായി കേസ് നടക്കുകയാണ്.
ഏഴ് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികൾ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവടുകൾക്കൊപ്പം പാകിസാതാനുമുണ്ടാകുമെന്നും തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ പാക് സർക്കാർ തയ്യാറാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ഭീകര പ്രവർത്തനവും ചർച്ചയും ഒരുമിച്ചുകൊണ്ടു പോവാനാവില്ലെന്ന് ഇന്ത്യ നേരത്തേ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ ചർച്ചയാരംഭിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. അതേസമയം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സമാധാന ചർച്ചകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയുമായി ഇമ്രാൻ ഖാനും രംഗത്ത് വന്നിരുന്നു.