- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമബാദിലെ വീട്ടിൽ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലേറെ; ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവും തകർച്ചയുടെ വക്കിൽ
ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും തെഹ്രി കെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവും തകർച്ചയുടെ വക്കിൽ. ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാത്തതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഇസ്ലാമാബാദിലെ വീട്ടിൽ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാന്റെ വളർത്തുനായ്ക്കൾ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി. വിവാഹത്തോടെ ഈ വളർത്തുനായ്ക്കളെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ബുഷ്‌റയ്ക്ക് മതാചാരങ്ങൾ നിർവ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളിൽ മുഴുകുന്നതിനും നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലാണ് അവയെ ഒഴിവാക്കിയിരുന്നത്. എന്നാൽ ബുഷ്റയുടെ ആദ്യ വിവാഹത്തിലെ മകൻ ഖവാർ ഫരീന്റെ സാന്നിധ്യമാണ് ഇരുവരും തമ്മിൽ അകലാൻ കാരണമെന്നും ചില അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂഡൽഹി: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും തെഹ്രി കെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവും തകർച്ചയുടെ വക്കിൽ. ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടിൽ കാണാത്തതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.
ഇസ്ലാമാബാദിലെ വീട്ടിൽ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാന്റെ വളർത്തുനായ്ക്കൾ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി. വിവാഹത്തോടെ ഈ വളർത്തുനായ്ക്കളെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു.
ബുഷ്‌റയ്ക്ക് മതാചാരങ്ങൾ നിർവ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളിൽ മുഴുകുന്നതിനും നായ്ക്കൾ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലാണ് അവയെ ഒഴിവാക്കിയിരുന്നത്. എന്നാൽ ബുഷ്റയുടെ ആദ്യ വിവാഹത്തിലെ മകൻ ഖവാർ ഫരീന്റെ സാന്നിധ്യമാണ് ഇരുവരും തമ്മിൽ അകലാൻ കാരണമെന്നും ചില അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.