- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദിയെയും പിന്നിലാക്കി സണ്ണി ലിയോൺ തന്നെ ഗൂഗിൾ സെലബ്രിറ്റി! തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് സണ്ണിക്ക് വേണ്ടി
ന്യൂഡൽഹി: സണ്ണിലിയോൺ എന്ന പോൺതാരം ഇന്ത്യയിൽ എത്തിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനാണ്. എന്നാൽ ഇന്ത്യയിൽ എത്തിയ സണ്ണിക്ക് ബോളിവുഡ് താരമായി മാറാനായിരുന്നു വിധി. ടിവി ഷോയിലൂടെ ഇന്ത്യൻ വംശജയായ പോൺതാരത്തെ ഇന്ത്യക്കാർ ശരിക്കും പരിചയപ്പെട്ടു. പിന്നീട് ബോളിവുഡിലെ സെലബ്രിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച സണ്ണി ഗൂഗിളിന്റ

ന്യൂഡൽഹി: സണ്ണിലിയോൺ എന്ന പോൺതാരം ഇന്ത്യയിൽ എത്തിയത് ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാനാണ്. എന്നാൽ ഇന്ത്യയിൽ എത്തിയ സണ്ണിക്ക് ബോളിവുഡ് താരമായി മാറാനായിരുന്നു വിധി. ടിവി ഷോയിലൂടെ ഇന്ത്യൻ വംശജയായ പോൺതാരത്തെ ഇന്ത്യക്കാർ ശരിക്കും പരിചയപ്പെട്ടു. പിന്നീട് ബോളിവുഡിലെ സെലബ്രിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച സണ്ണി ഗൂഗിളിന്റെ ഇഷ്ടതാരമായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇന്ത്യക്കാർ ഏറ്റവും കടുതൽ തിരഞ്ഞ സെലബ്രിറ്റിയായി സണ്ണി ലിയോണ് മാറിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സണ്ണി പിന്നിലാക്കി. 2014ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞതും ബോളിവുഡിലെ ഈ ഹോട്ട് താരത്തെ തന്നെ.
സാധാരണ ഗതിയിൽ ബോളിവുഡ് താരങ്ങളാണ് ഗൂഗിൾ തിരഞ്ഞെ വ്യക്തികളുടെ പട്ടികയിൽ മുന്നിൽ വരാറ്. എന്നാൽ നരേന്ദ്ര മോദിയും ഇടം പിടിച്ചത് വലിയ കാര്യമാണെന്നാണ് ഗൂഗിൾ വ്യക്തമാക്കിയത്. സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികളെ പിന്തള്ളി രാഷ്ട്രീയ മേഖലയിൽ നിന്ന് ഒരാൾ പട്ടികയിൽ മുൻനിരയിൽ ഇടംപിടിക്കുന്നത് ഇതാദ്യമായാണ്. സണ്ണിക്ക് പിന്നിലായി മോദി രണ്ടാമത് എത്തിയപ്പോൾ സൽമാൻ ഖാനാണ് മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. കത്രീന കൈഫ്, ദീപിക പദുക്കോൺ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. അതേസമയം കിങ് ഖാനോട് ഇന്ത്യക്കാർക്ക് പ്രിയം കുറയുന്നതിന്റെ ലക്ഷണവും കണ്ടു.
ആലിയ ഭട്ടിനും, പ്രിയങ്ക ചോപ്രയ്ക്കും പിന്നിലായാണ് ഷാരൂഖ് പട്ടികയിൽ ഇടംപിടിച്ചത്. പൂനം പാണ്ഡെ, വിരാട് കോഹ്‌ലി എന്നിവരാണ് ഗൂഗിൾ തെരച്ചിൽ പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റുള്ളവർ. ഇതേസമയം റിട്ടയർ ചെയ്തതോടെ സച്ചിനോടുള്ള പ്രിയവും കുറഞ്ഞു. ആദ്യപത്തിൽ ഇടംപിടിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചില്ല. കോഹ്‌ലിക്ക് പിറകിൽ പതിനൊന്നാമതാണ് സച്ചിൻ.
അതേസമയം ഗൂഗിളിൽ ട്രെൻഡിംഗായ സംഭവങ്ങളിൽ ഒന്നാമതായി ഇടംപിടിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. ഫിഫ ലോകകപ്പ്, ഐഫോൺ 6, ഗേറ്റ് 2015, ഐപിഎൽ 2014 തുടങ്ങിയവയാണ് ട്രെൻഡിങ് ലിസ്റ്റിൽ പിന്നീടുള്ള സ്ഥാനങ്ങളിൽ. സണ്ണി ലിയോൺ മുഖ്യവേഷത്തിൽ എത്തിയ രാഗിണി എംഎംഎസ് 2 ആണ് കൂടുതൽ പേർ ഗൂഗിൾ ചെയ്ത സിനിമ. കിക്ക്, ജയ് ഹോ, ഹാപ്പി ന്യൂ ഇയർ, ബാങ് ബാങ് എന്നീ ചിത്രങ്ങളും ഗൂഗിളിൽ നിരവധി പേർ തിരഞ്ഞു. ഋതിക് റോഷൻകത്രീന കൈഫ് ചിത്രം ബാങ് ബാങിലെ ടൈറ്റിൽ സോങ്ങും ഹണി സിങ്ങിന്റെ ബ്ലൂ ഐസുമാണ് കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സോങ്ങുകൾ.
ഐഎസ്ആർടിസിയാണ് ഇന്ത്യാക്കാരുടെ തെരച്ചിലിൽ ഒന്നാമത്. ഫൽപ്പ്കാർട്ട്, എസ്‌ബിഐ ഓൺലൈൻ, സ്‌നാപ്ഡീൽ, പിഎൻആർ സ്റ്റാറ്റസ് എന്നിവയും ടോപ് സെർച്ച് ലിസ്റ്റിൽ ഉൾപ്പെടുന്നു. സുനന്ദ പുഷ്‌കറുടെ മരണവും ദുരൂഹതയായി തുടരുന്ന മലേഷ്യൻ എയർലൈൻ വിമാനത്തിന്റെ തിരോധാനവുമാണ് ഇന്ത്യക്കാർ കൂടുതൽ തെരഞ്ഞ പ്രധാന സംഭവങ്ങൾ.

