- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ നിറഞ്ഞ മനസുകൾക്ക് സ്നേഹത്തോടെ ഒരു കൂപ്പുകൈ! സ്ഫോടനത്തിൽ നഷ്ടമായ കൈകൾക്ക് പകരം തുന്നിച്ചേർത്ത മലയാളിയുടെ കൈകളുമായി അഫ്ഗാൻ സൈനിക ക്യാപ്റ്റൻ മടങ്ങുന്നു
കൊച്ചി: കേരളത്തിന്റെ നിറഞ്ഞ സ്‌നേഹത്തിന് ആത്മാർത്ഥമായി ഒരു കൂപ്പുകൈ സമ്മാനിച്ച് അഫ്ഘാൻ യുവാവ്. അഫ്ഗാനിസ്ഥാൻ സൈന്യത്തിലെ ക്യാപ്റ്റനായ അബ്ദുൾ റഹിമാണ്(30) ജീവിതത്തിൽ മറക്കാനാവാത്ത സമ്മാനവുമായി കേരളത്തിൽ നിന്നും മടങ്ങുന്നത്. ബോംബ് സ്ഫ്‌ടോനത്തിൽ നഷ്ടമായ കൈകൾക്ക് പകരം മലയാളിയുടെ കൈകൾ തുന്നിച്ചേർത്താണ് റഹിം നാട്ടിലേക്ക് മടങ്ങുന്നത
കൊച്ചി: കേരളത്തിന്റെ നിറഞ്ഞ സ്‌നേഹത്തിന് ആത്മാർത്ഥമായി ഒരു കൂപ്പുകൈ സമ്മാനിച്ച് അഫ്ഘാൻ യുവാവ്. അഫ്ഗാനിസ്ഥാൻ സൈന്യത്തിലെ ക്യാപ്റ്റനായ അബ്ദുൾ റഹിമാണ്(30) ജീവിതത്തിൽ മറക്കാനാവാത്ത സമ്മാനവുമായി കേരളത്തിൽ നിന്നും മടങ്ങുന്നത്. ബോംബ് സ്ഫ്‌ടോനത്തിൽ നഷ്ടമായ കൈകൾക്ക് പകരം മലയാളിയുടെ കൈകൾ തുന്നിച്ചേർത്താണ് റഹിം നാട്ടിലേക്ക് മടങ്ങുന്നത്. എന്നെന്നേക്കുമായി നഷ്ടമായി എന്നുകരുതിയ രണ്ട് കൈകളാണ് അദ്ദേഹത്തിന് കേരളം തിരിച്ചു നൽകിയത്.
രണ്ട് കൈകളും കൈപ്പത്തിക്ക് മുകളിൽ വച്ച് നഷ്ടമായ റഹിമിന് മസ്തിഷ്‌കമരണം സംഭവിച്ച മലയാളിയുടെ കൈകൾ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർക്കുകയായിരുന്നു. കൊച്ചിയിലെ എയിംസിൽ വച്ച് നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. കുഴി ബോംബുകൾ പ്രത്യേക റിമോട്ട് സംവിധാനത്തിലൂടെ നിർവാര്യമാക്കുന്നതിൽ വിദഗ്ധനായിരുന്ന റഹീമിന് കാണ്ഡഹാറിൽ വച്ചാണ് അപകടം സംഭവിക്കുന്നത്. നിർവ്വീര്യമാക്കുന്നതിനിടെ മൈൻ പൊട്ടിത്തെറിച്ച് രണ്ട് കൈകളും കൈപ്പത്തിക്ക് താഴെ വച്ച് നഷ്ടമാവുകയായിരുന്നു.
അമൃത ആശുപത്രിയിൽ ആദ്യ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് അബ്ദുൽ റഹീം ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം കൊച്ചിയിൽ എത്തിയത്. ഏപ്രിൽ ഒൻപതിന് ആശുപത്രിയിലെത്തിയ അബ്ദുൽ റഹീമിന്, ബൈക്ക് അപകടത്തിൽ മരിച്ച ഏലൂർഫെറി തൈപ്പറമ്പിൽ ടി.ജി.ജോസഫിന്റെ കൈകളാണ് ശസ്ത്രക്രിയയിലുടെ മാറ്റിവച്ചത്.
ഹെഡ് ആൻഡ് നെക്ക് പ്ലാസ്റ്റിക് ആൻഡ് റി കൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ സീനിയർ കൺസൾറ്റന്റ് ഡോ.മോഹിത് ശർമ, ഡോ.സന്ദീപ് വിജയരാഘവൻ, ഡോ.പി.കിഷോർ, ഡോ.ജിമ്മി മാത്യു, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ജെറി പോൾ, ഡോ.സുനിൽ രാജൻ, ഡോ.ജോർജ് കുര്യൻ, ഡോ.അനിൽ മാത്യു, ഡോ.രാജേഷ്, ഡോ.സക്കറിയ, ഡോ.സുരേന്ദ്രൻ, ഡോ.രവി ശങ്കരൻ എന്നിവർ പങ്കാളികളായി.
ജോസഫിന്റെ കരളും കണ്ണുകളും ദാനം ചെയ്തിരുന്നു. 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കൈകൾ തുന്നിച്ചേർത്തത്. ഇപ്പോൾ റഹീമിനു കൈകൾ സ്വന്തമായി ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്. കൈകൾ കൂടുതൽ ചലിപ്പിക്കുന്നതിന് പത്ത് മാസത്തോളം ഫിസിയോ തെറാപ്പി വേണ്ടിവരും. എയിംസിലെ രണ്ടാമത്തെ വിജയകരമായ കൈമാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. തീവ്രപരിചരണ വിഭാഗത്തിൽനിന്നു വാർഡിലേക്കു മാറ്റിയ അബ്ദുൽ റഹീമിനു കൈകൾ സ്വയം ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്.
കൈപ്പത്തി നൽകാൻ സമ്മതം നൽകിയ ടി.ജി.ജോസഫിന്റെ ഭാര്യ ഫ്രാൻസിസ്‌ക ജോസഫും മകൾ +2 വിദ്യാർത്ഥിനിയായ അലീഷയും ബന്ധുക്കളും അബ്ദുൽ റഹിമിനെ കാണാൻ എത്തിയിരുന്നു.