- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ രാമക്ഷേത്ര നിർമ്മാണം പ്രചാരണവിഷയമാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി 750കോടി രൂപ ചെലവിട്ട് തീർത്ഥാടനപാത നിർമ്മിക്കുന്നു; തീവ്ര ഹിന്ദു ചിന്താഗതിക്കാരെ പ്രീതിപ്പെടുത്താനെന്ന് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും
അലഹാബാദ്: ആസന്നമായിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണം പ്രചാരണവിഷയമാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി, തീവ്ര ഹിന്ദു ചിന്താഗതിക്കാരെ അനുനയിക്കാനായി 750കോടി രൂപ ചെലവിട്ട് തീർത്ഥാടനപാത നിർമ്മിക്കാനൊരുങ്ങുന്നു. ഉത്തർപ്രദേശിലെ ആറു ജില്ലകളിലൂടെ കടന്നുപോകുന്ന പദതീർത്ഥാടനയാത്രയായ്ക്കായി 275 കിലോമീറ്റർ ദൂരത്തിൽ രണ്ടുവരി പാത നിർമ്മിക്കാനുള്ള പദ്ധതിയാണു തയാറായിരിക്കുന്നത്. അയോധ്യ ഉൾപ്പെടുന്ന ഫെയ്‌സാബാദ് ജില്ല ബുധനാഴ്ച സന്ദർശിക്കുന്ന കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കോസി പരികർമ്മ എന്ന തീർത്ഥാടനയാത്രയ്ക്കു സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് റോഡു നിർമ്മാണം. ആയിരക്കണക്കിനു തീർത്ഥാടകർ യാത്രയിൽ പങ്കെടുക്കാറുണ്ട്. ഫെയ്‌സാബാദിൽ അയോധ്യയിലൂടെയടക്കമാണു തീർത്ഥാടനയാത്ര കടന്നു പോകുന്നത്. ഫെയ്‌സാബാദിനു പുറമേ, ബസ്‌കി, ഖൊരക്പുർ, ബൽറാംപുർ, ശ്രാവസ്തി, ബഹ്‌റിച്ച് എന്നീ ജില്ലകളിലൂടെയായിരുക്കും റ
അലഹാബാദ്: ആസന്നമായിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണം പ്രചാരണവിഷയമാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി, തീവ്ര ഹിന്ദു ചിന്താഗതിക്കാരെ അനുനയിക്കാനായി 750കോടി രൂപ ചെലവിട്ട് തീർത്ഥാടനപാത നിർമ്മിക്കാനൊരുങ്ങുന്നു. ഉത്തർപ്രദേശിലെ ആറു ജില്ലകളിലൂടെ കടന്നുപോകുന്ന പദതീർത്ഥാടനയാത്രയായ്ക്കായി 275 കിലോമീറ്റർ ദൂരത്തിൽ രണ്ടുവരി പാത നിർമ്മിക്കാനുള്ള പദ്ധതിയാണു തയാറായിരിക്കുന്നത്.
അയോധ്യ ഉൾപ്പെടുന്ന ഫെയ്‌സാബാദ് ജില്ല ബുധനാഴ്ച സന്ദർശിക്കുന്ന കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കോസി പരികർമ്മ എന്ന തീർത്ഥാടനയാത്രയ്ക്കു സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് റോഡു നിർമ്മാണം. ആയിരക്കണക്കിനു തീർത്ഥാടകർ യാത്രയിൽ പങ്കെടുക്കാറുണ്ട്. ഫെയ്‌സാബാദിൽ അയോധ്യയിലൂടെയടക്കമാണു തീർത്ഥാടനയാത്ര കടന്നു പോകുന്നത്. ഫെയ്‌സാബാദിനു പുറമേ, ബസ്‌കി, ഖൊരക്പുർ, ബൽറാംപുർ, ശ്രാവസ്തി, ബഹ്‌റിച്ച് എന്നീ ജില്ലകളിലൂടെയായിരുക്കും റോഡ് നിർമ്മിക്കുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട അയോധ്യ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. 1991 മുതൽ ബിജെപി സ്വന്തമാക്കി വച്ചിരുന്ന അയോധ്യയിൽ കഴിഞ്ഞതവണ സമാജ്‌വാദി പാർട്ടി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫെയ്‌സാബാദിൽ വിജയിക്കാനായത് ബിജെപിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.
തീവ്ര ഹിന്ദു ചിന്താഗതിക്കാരെ പ്രീതിപ്പെടുത്താനാണ് തീർത്ഥാടനപാത നിർമ്മിക്കുന്നതെന്ന് കോൺഗ്രസും സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന സമാജ്‌വാദി പാർട്ടിയും കുറ്റപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന തീർത്ഥാടകർ പങ്കെടുക്കുന്ന യാത്രയാണിതെന്നാണ് ബിജെപിയുടെ വാദം.
നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി നിതിൻ ഖഡ്കരി ഉത്തർപ്രദേശിലാകമാനം പര്യടനം നടത്തിവരുകയാണ്. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നവിധത്തിലുള്ള റോഡു നിർമ്മാണ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. ബുധനാഴ്ചത്തെ പര്യടനത്തിൽത്തന്നെ 4,904 കോടി രൂപയുടെ റോഡ് നിർമ്മാണ പദ്ധതികളുടെ ശിലാസ്ഥാപനമാണ് ഖഡ്കരി നടത്താൻ പോകുക.



