- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തിട്ടില്ല; ജിഎസ്ടിയാണ് ശരിയാണെന്ന് പിന്നീട് തിരിച്ചറിയും; അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു പാലം; ക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ അബൂദബി കിരീടവകാശിക്ക് 125 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നു: ദുബായ് ഒപ്പേറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികളോട് പറഞ്ഞത്
അബുദാബി: നോട്ടു നിരോധനത്തെയും ജിഎസ്ടിയെയും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി പ്രസംഗം. യു.എ.ഇ.യിൽ ആദ്യമായി നിർമ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി വിശദമായി പ്രവാസികളോട് സംസാരിച്ചത്. ദുബായ് ഒപ്പേരയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. തുടർന്ന് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഇന്ത്യ മാറി കൊണ്ടിരിക്കുകയാണ്. ദരിദ്രജനങ്ങൾ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വർഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങൾ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയിൽ നടപ്പാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവർഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാൻ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്
അബുദാബി: നോട്ടു നിരോധനത്തെയും ജിഎസ്ടിയെയും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബുദാബി പ്രസംഗം. യു.എ.ഇ.യിൽ ആദ്യമായി നിർമ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി വിശദമായി പ്രവാസികളോട് സംസാരിച്ചത്. ദുബായ് ഒപ്പേരയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. തുടർന്ന് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഇന്ത്യ മാറി കൊണ്ടിരിക്കുകയാണ്. ദരിദ്രജനങ്ങൾ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വർഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങൾ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയിൽ നടപ്പാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും മോദി പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവർഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാൻ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിയെന്നും ദുബായിൽ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.
30 ലക്ഷത്തോളം ഇന്ത്യക്കാർക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറയുന്നതായി മോദി പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയ അബൂദബി കിരീടവകാശിക്ക് 125 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി. മത സൗഹാർദത്തിന്റെ മികച്ച കേന്ദ്രം ആയിരിക്കും ഈ ക്ഷേത്രം. മാനവിക സങ്കല്പം ഉയർത്തി പിടിക്കണമെന്നും അതിൽ വീഴ്‌ച്ച പാടില്ലെന്നും മോദി ഉപദേശിച്ചു.
ആശങ്കയുടെ ഇന്ത്യൻ കാലം കഴിഞ്ഞു. നാല് വർഷം കൊണ്ടു രാജ്യം മുന്നേറി. പ്രതീക്ഷകൾ വർധിച്ചു. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യ ലോക സമ്പദ് ഘടനയിൽ വൻ മുന്നേറ്റം ഉറപ്പാക്കി. ലോകബാങ്കിന്റെ ഡെയ്‌ലി ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യയുടെ കുതിപ്പ് അസാധാരണമാണ്. 142 ൽ നിന്നും ഇന്ത്യ നൂറിലെത്തി. എന്നാൽ ഞങ്ങൾ ഇതിൽ തൃപ്തരല്ല. ഇനിയും കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. അത് നേടിയെടുക്കാൻ പരിശ്രമിക്കും. ആവശ്യമായ പരിഷ്‌കരണം ഇനിയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദീർഘ കാലടിസ്ഥാനത്തിൽ ഉള്ള ലക്ഷ്യങ്ങളാണ് പ്രധാനമെന്നും മോദി പറഞ്ഞു.
ഒരിക്കൽ കൂടി യു.എ.ഇയിൽ വരാൻ സാധിച്ചതിൽ ആഹ്ലാദമുണ്ട്. ഉപഭോക്താവിൽ നിന്നു പങ്കളിത്തത്തിലേക്ക് നമ്മുടെ ബന്ധം വികസിച്ചു. പ്രവാസികളുടേ മുഴുവൻ സ്വപ്നങ്ങളും നിശ്ചിത സമയത്തിനു മുമ്പെ പൂർത്തിയാക്കും. പ്രവാസികൾ പുറം രാജ്യങ്ങളിൽ അവരുടെ വികസനത്തിനൊപ്പം സ്വന്തം പുരോഗതിയും ഉറപ്പാക്കി. എണ്ണ പര്യവേക്ഷണ കാര്യത്തിൽ അബുദാബിയുമായി പങ്കാളിത്തമുണ്ടാക്കുമോന്നും മോദി അറിയിച്ചു.
Indian community gives a warm welcome to PM @narendramodi at the community reception in Dubai. pic.twitter.com/IRUgCAJZ4x
- PMO India (@PMOIndia) February 11, 2018
യോഗത്തിനു പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തും. ജുമൈറ അൽ നസീം ഹോട്ടലിലാണു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അൽ കരാമയിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണു പ്രധാനമന്ത്രി ദുബായിലെത്തിയത്. ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ അബുദാബിയിലെ പുതിയ ഹൈന്ദവക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു.