- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോയിൽ ലിയാണ്ടർ പെയ്സിന് റൂം അനുവദിച്ചില്ല; താരം രാകേഷ് ഗുപ്തയുമായി റൂം പങ്കിടുന്നു
റിയോ ഡി ജനിറോ: റിയോ ഒളിംപിക്സിനെത്തിയ ഇന്ത്യയുടെ സൂപ്പർ ടെന്നീസ് താരം ലിയാണ്ടർ പെയ്സിന് ഗെയിംസ് വില്ലേജിൽ റൂം അനുവദിച്ചില്ലെന്ന് പരാതിയുമായി പെയ്സ് രംഗത്തെത്തി. റൂം അനുവദിക്കാത്തതിൽ താൻ ഏറെ നിരാശനാണെന്ന് പെയ്സ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് പെയ്സ് റിയോയിലെത്തിയത്. പകരം രാകേഷ് ഗുപ്തയുമായി റൂം പങ്കിടുകയാണ് പെയ്സ് ഇപ്പോൾ. പക്ഷേ ഒരിക്കലും പെയ്സ് വില്ലേജിൽ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നു ഇന്ത്യയുടെ നോൺ പ്ലേയിങ് ക്യാപ്റ്റൻ സീഷൻ അലി പറഞ്ഞു. ആറുതവണ ഒളിംപിക്സ് കളിച്ച താരമെന്ന നിലയ്ക്ക് താമസിക്കാൻ ഒരു മുറി അനുവദിക്കാത്തതിൽ താൻ ഏറെ നിരാശനാണെന്ന് പെയ്സ് പറഞ്ഞു. ന്യൂയോർക്കിൽ ഒരു ടൂർണമെന്റ് കളിക്കുകയായിരുന്നു താൻ. അതു കഴിഞ്ഞതും ആദ്യത്തെ വിമാനത്തിൽ താൻ റിയോയിൽ എത്തിയിട്ടുണ്ട്. 8 മണിക്ക് മത്സരം കഴിഞ്ഞു. 10.45നുള്ള വിമാനത്തിൽ താൻ റിയോയിൽ എത്തി. മൂന്നു റൂം അനുവദിച്ചത് ഒന്ന് സീഷാനും മറ്റു രണ്ടെണ്ണം ഒന്നു രോഹനും ഒന്നു ടീം ഫിസിയോക്കുമാണ്. റിയോയിൽ എത്തിയ ഉടൻ പെയ്സ് പരിശീലനത്തിനും ഇറങ്ങിയിരുന്നു. രോഹനുമ
റിയോ ഡി ജനിറോ: റിയോ ഒളിംപിക്സിനെത്തിയ ഇന്ത്യയുടെ സൂപ്പർ ടെന്നീസ് താരം ലിയാണ്ടർ പെയ്സിന് ഗെയിംസ് വില്ലേജിൽ റൂം അനുവദിച്ചില്ലെന്ന് പരാതിയുമായി പെയ്സ് രംഗത്തെത്തി. റൂം അനുവദിക്കാത്തതിൽ താൻ ഏറെ നിരാശനാണെന്ന് പെയ്സ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് പെയ്സ് റിയോയിലെത്തിയത്. പകരം രാകേഷ് ഗുപ്തയുമായി റൂം പങ്കിടുകയാണ് പെയ്സ് ഇപ്പോൾ. പക്ഷേ ഒരിക്കലും പെയ്സ് വില്ലേജിൽ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നു ഇന്ത്യയുടെ നോൺ പ്ലേയിങ് ക്യാപ്റ്റൻ സീഷൻ അലി പറഞ്ഞു.
ആറുതവണ ഒളിംപിക്സ് കളിച്ച താരമെന്ന നിലയ്ക്ക് താമസിക്കാൻ ഒരു മുറി അനുവദിക്കാത്തതിൽ താൻ ഏറെ നിരാശനാണെന്ന് പെയ്സ് പറഞ്ഞു. ന്യൂയോർക്കിൽ ഒരു ടൂർണമെന്റ് കളിക്കുകയായിരുന്നു താൻ. അതു കഴിഞ്ഞതും ആദ്യത്തെ വിമാനത്തിൽ താൻ റിയോയിൽ എത്തിയിട്ടുണ്ട്. 8 മണിക്ക് മത്സരം കഴിഞ്ഞു. 10.45നുള്ള വിമാനത്തിൽ താൻ റിയോയിൽ എത്തി. മൂന്നു റൂം അനുവദിച്ചത് ഒന്ന് സീഷാനും മറ്റു രണ്ടെണ്ണം ഒന്നു രോഹനും ഒന്നു ടീം ഫിസിയോക്കുമാണ്. റിയോയിൽ എത്തിയ ഉടൻ പെയ്സ് പരിശീലനത്തിനും ഇറങ്ങിയിരുന്നു.
രോഹനുമായി റൂം പങ്കിടില്ലെന്നു പെയ്സ് പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അത് സത്യമല്ലെന്നു സീഷൻ അലി പറഞ്ഞു. ഓഗസ്റ്റ് നാലിനു പെയ്സ് എത്തുമെന്നു അറിവുണ്ടായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രോഹൻ ബൊപ്പണ്ണയെ താൻ എത്താത്തതിനാൽ സാനിയക്കും സെർബിയയുടെ നെനാഡിനുമൊപ്പം പ്രാക്ടീസിനു ഇറങ്ങാൻ പെയ്സ് നിർബന്ധിച്ചിരുന്നു.
ലിയാണ്ടർ മാത്രമല്ല അവഗണന നേരിട്ടത്. കഴിഞ്ഞ ദിവസം റിയോയിലെത്തിയ ഇന്ത്യൻ ഹോക്കി ടീമു വേണ്ടത്ര കസേര താമസ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ആരോപണം ഉണ്ടായിരുന്നു.