- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി കൊടുങ്കാറ്റിൽ അടിപതറി ഒരു സീറ്റുപോലും നേടാനാകാതെ ഇടതുപക്ഷം; യുപിയിൽ 140 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചുകയറിയില്ല; ഒരുകാലത്ത് സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനത്ത് അടിത്തറ ചോർന്ന് ഇടതുപാർട്ടികൾ
ലഖ്‌നൗ: ബിജെപിയുടെ പ്രയാണം തടയാനെന്ന ലക്ഷ്യവുമായി യുപിയിൽ 140 സീറ്റിൽ മത്സരിച്ച ഇടതുപാർട്ടികൾക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഒരിടത്തും ജയിക്കാനായില്ലെന്നതോടെ ഈ തിരഞ്ഞെടുപ്പിലും ഇടതുകക്ഷികളുടെ പ്രതീക്ഷ യുപിയിൽ അസ്തമിച്ചു. ഒരുകാലത്ത് ഇടതു പാർട്ടികൾക്ക് മോശമല്ലാത്ത ജനപിന്തുണയുണ്ടായിരുന്ന സംസ്ഥാനമാണ് യുപി. നല്ല ജനസ്വാധീനം ഉണ്ടായിരുന്ന കാലത്ത് 1974 ൽ 18 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം (സി.പി.എം - 2, സിപിഐ -16 )1996 ൽ നാല് സീറ്റിലേക്കു ചുരുങ്ങി. അതിനുശേഷം ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ ഇടതിനു കഴിഞ്ഞിട്ടില്ല. പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിച്ചതോടെയാണ് തിരിച്ചടി നേരിട്ടു തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ 2010 ൽ സിപിഎമ്മിന് 6180 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അത് 5508 ആയി കുറഞ്ഞു. ഇതേ അവസ്ഥയിലാണ് മറ്റ് ഇടതു പാർട്ടികളും. രണ്ടു പതിറ്റാണ്ടിനിടെ ഒരംഗത്തെപ്പോലും യുപി നിയമസഭയിൽ എത്തിക്കാൻ ആകാതിരുന്നതിനാൽ ഇത്തവണ ജാഗ്രതയോടെയായിരുന്നു ഇടതുപാർട്ടികളുടെ പ്രവർത്തനം.
ലഖ്‌നൗ: ബിജെപിയുടെ പ്രയാണം തടയാനെന്ന ലക്ഷ്യവുമായി യുപിയിൽ 140 സീറ്റിൽ മത്സരിച്ച ഇടതുപാർട്ടികൾക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഒരിടത്തും ജയിക്കാനായില്ലെന്നതോടെ ഈ തിരഞ്ഞെടുപ്പിലും ഇടതുകക്ഷികളുടെ പ്രതീക്ഷ യുപിയിൽ അസ്തമിച്ചു.
ഒരുകാലത്ത് ഇടതു പാർട്ടികൾക്ക് മോശമല്ലാത്ത ജനപിന്തുണയുണ്ടായിരുന്ന സംസ്ഥാനമാണ് യുപി. നല്ല ജനസ്വാധീനം ഉണ്ടായിരുന്ന കാലത്ത് 1974 ൽ 18 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം (സി.പി.എം - 2, സിപിഐ -16 )1996 ൽ നാല് സീറ്റിലേക്കു ചുരുങ്ങി. അതിനുശേഷം ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാൻ ഇടതിനു കഴിഞ്ഞിട്ടില്ല. പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിച്ചതോടെയാണ് തിരിച്ചടി നേരിട്ടു തുടങ്ങിയത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിൽ 2010 ൽ സിപിഎമ്മിന് 6180 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അത് 5508 ആയി കുറഞ്ഞു. ഇതേ അവസ്ഥയിലാണ് മറ്റ് ഇടതു പാർട്ടികളും. രണ്ടു പതിറ്റാണ്ടിനിടെ ഒരംഗത്തെപ്പോലും യുപി നിയമസഭയിൽ എത്തിക്കാൻ ആകാതിരുന്നതിനാൽ ഇത്തവണ ജാഗ്രതയോടെയായിരുന്നു ഇടതുപാർട്ടികളുടെ പ്രവർത്തനം.
ബിജെപിയുടെ ആധിപത്യത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി 140 സീറ്റിൽ മത്സരിച്ചത്. സിപിഐ 80 സീറ്റിലും സി.പി.എം 26 സീറ്റിലും സിപിഐ (എംഎൽ) 33 സീറ്റിലും മത്സരിച്ചു. ഫോർവേഡ് ബ്ലോക്ക്, ആർഎസ്‌പി, എസ്യുസിഐ എന്നിവർക്കും സീറ്റു നൽകി. പക്ഷേ, ഒരിടത്തും ചെങ്കൊടി വിജയക്കൊടിയായില്ല.
സമാജ് വാദി-കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിക്കാനാണ് ഇടതുപക്ഷം ആദ്യം പദ്ധതിയിട്ടത്. എന്നാൽ അതു നടന്നില്ല. സമാജ് വാദി പാർട്ടി കോൺഗ്രസിനു 103 സീറ്റ് മാറ്റിവച്ചതോടെ സഖ്യ സാധ്യത ഇല്ലാതായി. ഇടതുബന്ധം കൊണ്ടു ഗുണമില്ലെന്ന വിലയിരുത്തലാണ് എസ്‌പി നടത്തിയത്. ബിഎസ്‌പിയും സീറ്റ് നൽകാൻ തയാറായില്ല. ഇതേ തുടർന്നാണ് ബിജെപിയുടെ മുന്നേറ്റം ചെറുക്കാൻ കൈകോർക്കാൻ ഇടതുപാർട്ടികൾ തീരുമാനിക്കുന്നതും തങ്ങളാലാവുന്ന ശ്രമം നടത്താൻ ഒരുങ്ങുന്നതും. ഇതിനായി ഇടതുചിന്താഗതിക്കാരായ എല്ലാ പാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു.
ഇടതു മുന്നണിക്കു സ്ഥാനാർത്ഥിയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് എതിരെ വോട്ടു ചെയ്യാനും തീരുമാനിച്ചു. എന്നാൽ, തകർന്നടിയാനായിരുന്നു യോഗം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നേതൃനിരയിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് വിശാലമായ പ്രചരണ പരിപാടികളും നടത്തിയിരുന്നു.
സീതാറാം യെച്ചൂരി, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, മുഹമ്മദ് സലീം, സുധാകർ റെഡ്ഡി, ഡി രാജ, ദീപാങ്കർ ഭട്ടാചാർജി തുടങ്ങിയ പ്രമുഖരെയെല്ലാം പങ്കെടുപ്പിച്ചാണ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തത്. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രചരണം. പക്ഷേ, തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ തരംഗമായി മാറിയതോടെ ഇടതുപാർട്ടികൾക്കും ഒരു സീറ്റുപോലും നേടാനായില്ല.



