- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൃന്ദാവനിലും മഥുരയിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസവും നിരോധിച്ചു; ഉത്തരവിറക്കി യോഗി സർക്കാർ
ലഖ്നൗ: ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റർ പരിധിയിൽ മദ്യത്തിനും ഇറച്ചി വിൽപ്പനയ്ക്കും വിലക്ക് ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. ഇത് സംബന്ധിച്ച് യുപി സർക്കാർ ഉത്തരവിറക്കി.
തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപം മദ്യവും മാംസവിൽപ്പനയും നിരോധിക്കുമെന്ന് യോഗി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവർ പാൽവിൽപ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കൃഷ്ണോത്സവം പരിപാടിയിൽ സംബന്ധിക്കുന്നതിനിടെയാണ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ
Next Story