- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.എൻ.എ.ഐ ഫാർമക്കോളജി കോൺഫറൻസ്: ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഇന്ത്യൻ നഴ്സുമാരുടെ ഇല്ലിനോയിയിലുള്ള പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് (ഐ.എൻ.എ.ഐ) നവംബർ 17-നു ഫാർമക്കോളജി സെമിനാർ നടത്തുന്നു. അമേരിക്കൻ ആരോഗ്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന ഇന്ത്യൻ നഴ്സുമാർക്ക് ഉപകാരപ്രദമായ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ ക്ലാസുകൾ നൽകുന്നു. സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നിൽ (5300 W, Touhyave) രാവിലെ 7 മുതൽ 1 മണി വരെയാണ് കോൺഫറൻസ് നടക്കുക. വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ ധ്രുവിൽ ജെ. പാണ്ഡ്യ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സിമി ജെസ്റ്റോ ജോസഫ്, ഡോ. സൂസൻ മാത്യു, ഡോ. റജീന ഫ്രാൻസീസ് എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും. എ.പി.ആർ.എൻ വേൾഡിനോട് ചേർന്നു നടത്തുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് 4 സി.ഇ ലഭിക്കുന്നതാണ്. ഏറെ പ്രയോജനകരമായ ഈ കോൺഫറൻസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. താത്പര്യമുള്ളവർ www.inaiusa.com-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സിമി ജെസ്റ്റോ (773 677 3225), സൂസൻ മാത്യു (847 708 9266).ഷിജി അലക്
ഷിക്കാഗോ: ഇന്ത്യൻ നഴ്സുമാരുടെ ഇല്ലിനോയിയിലുള്ള പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് (ഐ.എൻ.എ.ഐ) നവംബർ 17-നു ഫാർമക്കോളജി സെമിനാർ നടത്തുന്നു. അമേരിക്കൻ ആരോഗ്യരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന ഇന്ത്യൻ നഴ്സുമാർക്ക് ഉപകാരപ്രദമായ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ ക്ലാസുകൾ നൽകുന്നു. സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നിൽ (5300 W, Touhyave) രാവിലെ 7 മുതൽ 1 മണി വരെയാണ് കോൺഫറൻസ് നടക്കുക.
വിദഗ്ധ ന്യൂറോളജിസ്റ്റ് ഡോ ധ്രുവിൽ ജെ. പാണ്ഡ്യ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സിമി ജെസ്റ്റോ ജോസഫ്, ഡോ. സൂസൻ മാത്യു, ഡോ. റജീന ഫ്രാൻസീസ് എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും.
എ.പി.ആർ.എൻ വേൾഡിനോട് ചേർന്നു നടത്തുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് 4 സി.ഇ ലഭിക്കുന്നതാണ്. ഏറെ പ്രയോജനകരമായ ഈ കോൺഫറൻസിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
താത്പര്യമുള്ളവർ www.inaiusa.com-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സിമി ജെസ്റ്റോ (773 677 3225), സൂസൻ മാത്യു (847 708 9266).ഷിജി അലക്സ് അറിയിച്ചതാണിത്.