- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎൻഎഐയുടെ ഹോളിഡേ ആഘോഷം 23ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ഈ വർഷത്തെ ഹോളിഡേ ആഘോഷങ്ങൾ 23നു(ശനി) മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഹാളിൽ നടക്കും.വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ഡാനിയൽ ജോർജും ഡോ. റോയി പി. തോമസും മുഖ്യാതിഥികളായി പങ്കെടുക്കും. വൈവിധ്യമാർന്ന കലാവിരുന്നും ആ
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ഈ വർഷത്തെ ഹോളിഡേ ആഘോഷങ്ങൾ 23നു(ശനി) മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഹാളിൽ നടക്കും.
വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ഡാനിയൽ ജോർജും ഡോ. റോയി പി. തോമസും മുഖ്യാതിഥികളായി പങ്കെടുക്കും. വൈവിധ്യമാർന്ന കലാവിരുന്നും ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നഴ്‌സുമാരും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഐഎൻഎഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും ആഹ്വാനം ചെയ്തു.
വിവരങ്ങൾക്ക്: മേഴ്‌സി കുര്യാക്കോസ് 708 467 0675 , ജൂബി വള്ളിക്കളം 312 685 5829 , മേരി റജീന സേവ്യർ 630 887 6663 , മോളി സക്കറിയ 847 297 0942 , ജൂലി തോമസ് 847 612 5016 .
Next Story



