ഴിമതി ഇല്ലാതാകണമെങ്കിൽ അധാർമികത മനസ്സിൽനിന്ന് പൂർണമായി മാറണമെന്നും വരും തലമുറയെ അഴിമതിവിമുക്തമാക്കാൻ കുട്ടികൾക്ക് ശൈശവം മുതൽതന്നെ ഉത്തമമൂല്യങ്ങൾ പകർന്നുനൽകണമെന്നുംകോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് വി എസ്. ബിന്ദുകുമാരി. റബ്ബർബോർഡിലെവിജിലൻസ്‌വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

അഴിമതിഅടിച്ചമർത്താൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ആയുധമാണ് വിവരാവകാശനിയമമെന്നും ഇതിനെഫലപ്രദമായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.ഉദ്യോഗസ്ഥർ സത്യത്തിനു വേണ്ടി നിലകൊള്ളണമെന്നും അഴിമതി ചിന്തയിൽനിന്നുതന്നെ മാറ്റണമെന്നുംചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റബ്ബർബോർഡ് ചെയർമാൻ എ. അജിത്കുമാർ ഐ.എ.എസ്. പറഞ്ഞു. മേലുദ്യോഗസ്ഥന്റെ ഇംഗിതത്തിന നുസരിച്ചല്ല, നിയമങ്ങൾക്കനുസൃതമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹംപറയുകയുണ്ടായി.

റബ്ബർബോർഡിന്റെ സെക്രട്ടറി ഇൻ-ചാർജും ഫിനാൻസ് ഡയറക്ടറുമായ വിജു ചാക്കോ യോഗത്തിൽസംസാരിച്ചുു. വിജിലൻസ് ഓഫീസർ തോമസ് അഗസ്റ്റിൻ സ്വാഗതവും അസിസ്റ്റന്റ് വിജിലൻസ് ഓഫീസർഎസ്‌പി. രമേശൻ കൃതജ്ഞതയും പറഞ്ഞു.സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശാനുസരണം 2016 ഒക്‌ടോബർ 31 മുതൽ നവംബർഅഞ്ചുവരെയാണ് റബ്ബർബോർഡിൽ വിജിലൻസ്‌വാരാചരണം നടക്കുന്നത്. ഒക്ടോബർ 31 -ാം തീയതിരാവിലെ റബ്ബർബോർഡ് ചെയർമാൻ ജീവനക്കാർക്ക് അഴിമതിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.

ബോർഡിന്റെ മറ്റ് ഓഫീസുകളിൽ അതത് ഓഫീസ്‌മേധാവി കളാണ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടർന്നുള്ളദിവസങ്ങളിൽ ബോർഡിന്റെ കേന്ദ്ര ഓഫീസിൽ അഴിമതിനിർമ്മാർജ്ജനവുമായിബന്ധപ്പെട്ട വിഷയത്തിൽ ജീവനക്കാർക്കും ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി പ്രസംഗമത്സരങ്ങളും കോളേജ്‌വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരവും ഉണ്ടായിരിക്കും.

നവംബർ നാലിന് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ കേന്ദ്രസെക്രട്ടറിയും മുൻ മുൻ യു.പി.എസ്.സി മെമ്പറുമായ കെ. റോയി പോൾ ഐ.എ.എസ്.(റിട്ട)മുഖ്യാതിഥിയായിരിക്കും.