- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേരളത്തിലെ അതിരൂക്ഷമായ വിലക്കയറ്റം: പ്രവാസി കുടുംബ ബജറ്റുകൾ തകർന്നു; ഇൻകാസ് ഫുജൈറ
ഫുജൈറ : കേരളത്തിലുണ്ടായിട്ടുള്ള അരിയടക്കമുള്ള അവശ്യ സാധനങ്ങളുടെചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ വിലക്കയറ്റം പ്രവാസി കുടുംബ ബജറ്റുകൾതകർത്തിരിക്കയാണെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സിഅബൂബക്കർ പറഞ്ഞു. പല കാരണങ്ങൾ കൊണ്ടും പ്രതിസന്ധിയിലായ പ്രവാസികളെസംബന്ധിച്ചിടത്തോളം പതിവായി നാട്ടിലേ ക്കയച്ചിരുന്ന പണം ഒന്നിനുംതികയുന്നില്ല എന്ന് കുടുംബം നാട്ടിൽ നിന്നും പരാതി പറയുന്നു. കൂടുതൽ പണംഎത്തിക്കാനുള്ള അവസ്ഥയിലുമല്ലാതെ നട്ടം തിരിയുകയാണ് സധാരണ ക്കാരായ പ്രവാസിസമൂഹമെന്നും സർക്കാർ അലംഭാവം വെടിഞ്ഞു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവിലയെ കുറിച്ച് മാദ്ധ്യമങ്ങൾറിപ്പോർട്ട് ചെയ്യുമ്പോഴും നാട്ടിലെ നേരനുഭവങ്ങൾ ഉണ്ടാവുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിൽ 'ഫോട്ടോഷോപ്പ് വിപ്ലവം' നടത്തി വിലക്കയ റ്റമില്ലന്നുസ്ഥാപിക്കാനാണ് സൈബർ സഖാക്കളുടെ വ്യഗ്രതയെന്നും അദ്ദേഹം ആരോപിച്ചു. കലാപഭൂമിയിൽ ഊരി പിടിച്ച കത്തികൾക്കിടയിലൂടെ നടന്നു പോയെന്നു അവകാശപ്പെടുന്ന ഒരു മുഖ്യമന്ത്രി നാട് ഭരിക്കുമ്പൾ 'ഉരിയരി' ക്
ഫുജൈറ : കേരളത്തിലുണ്ടായിട്ടുള്ള അരിയടക്കമുള്ള അവശ്യ സാധനങ്ങളുടെചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ വിലക്കയറ്റം പ്രവാസി കുടുംബ ബജറ്റുകൾതകർത്തിരിക്കയാണെന്നു ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സിഅബൂബക്കർ പറഞ്ഞു. പല കാരണങ്ങൾ കൊണ്ടും പ്രതിസന്ധിയിലായ പ്രവാസികളെസംബന്ധിച്ചിടത്തോളം പതിവായി നാട്ടിലേ ക്കയച്ചിരുന്ന പണം ഒന്നിനുംതികയുന്നില്ല എന്ന് കുടുംബം നാട്ടിൽ നിന്നും പരാതി പറയുന്നു. കൂടുതൽ പണംഎത്തിക്കാനുള്ള അവസ്ഥയിലുമല്ലാതെ നട്ടം തിരിയുകയാണ് സധാരണ ക്കാരായ പ്രവാസിസമൂഹമെന്നും സർക്കാർ അലംഭാവം വെടിഞ്ഞു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവിലയെ കുറിച്ച് മാദ്ധ്യമങ്ങൾറിപ്പോർട്ട് ചെയ്യുമ്പോഴും നാട്ടിലെ നേരനുഭവങ്ങൾ ഉണ്ടാവുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിൽ 'ഫോട്ടോഷോപ്പ് വിപ്ലവം' നടത്തി വിലക്കയ റ്റമില്ലന്നുസ്ഥാപിക്കാനാണ് സൈബർ സഖാക്കളുടെ വ്യഗ്രതയെന്നും അദ്ദേഹം ആരോപിച്ചു. കലാപഭൂമിയിൽ ഊരി പിടിച്ച കത്തികൾക്കിടയിലൂടെ നടന്നു പോയെന്നു അവകാശപ്പെടുന്ന ഒരു മുഖ്യമന്ത്രി നാട് ഭരിക്കുമ്പൾ 'ഉരിയരി' ക്കു വേണ്ടി ജനങ്ങൾനെട്ടോട്ടമോടുകയാ ണെന്നും വിമർശിക്കുന്നവരെ 'സംഘി'യാക്കുന്ന പണിമുഖ്യമന്ത്രിയും സി പി എമ്മും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് ഫുജൈറ കമ്മിറ്റി നിവ്വാഹകസമിതി യോഗംത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജോജു മാത്യു ഫിലിപ്പ്, സതീഷ് കുമാർ,ഷാജി പെരുമ്പിലാവ്, സാമുവൽ വർഗീസ്, നാസർ പാണ്ടിക്കാട് എന്നിവർപ്രസംഗിച്ചു.