ഫുജൈറ : നാട് നീളെ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന സി പിഎം ന്റെ അംഗീകാരം റദ്ദാക്കുകയും സാമൂഹ്യ വിരുദ്ധ സംഘടനയായ പ്രഖ്യാപിച്ചു നിരോധിക്കണമെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.

ജനപ്രധിനിധികളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ആക്രമിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നതു ഒരിക്കലും അംഗീകരികാനാവില്ല. അധികാരത്തിന്റെ അഹന്തയും ധാർഷ്ട്യവും സംരക്ഷണവും സി പി എം പ്രവർത്തകരെയും ആർക്കും നിയന്ത്രണമില്ലാത്ത ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയം പൊലീസ് നെയും ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. നാട്ടിൽ അരാജകത്വമാണ് നടമാടുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വസികൾ മുന്നോട്ടു വരണമെന്നും ഇൻകാസ് ആവശ്യപ്പെട്ടു.

പാലക്കാട് കൂടല്ലുരിൽ തൃത്താലയുടെ ജനകീയനായ പ്രിയപ്പെട്ട MLA വി ടി ബലറാമി നെതിരെ നടന്ന വധശ്രമം അപലപനീയവും പ്രതിഷേധാർഹവു മാണെന്നും വർധിച്ചു വരുന്ന MLA യുടെ ജനപിന്തുണയിലുള്ള അസഹിഷ്ണുതയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.