ഫുജൈറ: എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെയും സാമ്പത്തിക -സാമൂഹിക ഭദ്രതയും പുരോഗതിയും തകർക്കുകുയും ചെയ്ത ചരിത്രത്തിൽ തുല്യതയില്ലാത്ത കോട്ടങ്ങളലല്ലാതെ ഒരു നേട്ടവും ചൂണ്ടിക്കാണിക്കാനില്ലാത്ത പിന്തിരിപ്പൻ ഭരണമാണ് നാലു വർഷമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്നും കേന്ദ്രത്തിലെ മോദിസർക്കാരും കേരളത്തിലെ പിണറായി സർക്കാരും അനിയൻ ബാവ ചേട്ടൻ ബാവ' ഭരണമാണ് നടത്തുന്നതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഉം കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ടി.സിദ്ധീഖ് പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ദുരിതം മാത്രം സമ്മാനിച്ച സർക്കാരുകളാണ് രണ്ടും. കോൺഗ്രസ്സിന്റെ അഭാവം ഇന്ത്യയിലെ ജനങ്ങലെ വീർപ്പു മുട്ടിക്കുകയാണ്. എത്രയും പെട്ടെന്ന് കോൺഗ്രസിന്റെ തിരിച്ചു വരവിനു അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാഴ്ച ഭാരതത്തിലുടനീളവും ദൃശ്യമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരിക്കുന്നു ടി സിദ്ധീഖ്.

പ്രസിഡന്റ് കെ സിഅബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോക്ടർ കെ സി ചെറിയാൻ, കെഎംസിസി നേതാവ് സി കെ അബൂബക്കർ, ഷാജി പെരുമ്പിലാവ് , നാസർ പാണ്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.ജോജു മാത്യു സ്വാഗതവും ഫിറോസ് നന്ദിയും രേഖപ്പെടുത്തി. ഇൻകാസ് ഫുജൈറ-കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപനം ടി സിദ്ധീഖ് നടത്തി. ഫിറോസ് (പ്രസിഡന്റ്) രാജൻ വൈദ്യർ (ജനറൽ സെക്രട്ടറി ) സഫാദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.