ഫുജൈറ: യു എ ഇ സന്ദർശിക്കാനെത്തുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ടി സിദ്ധീഖ് ,എംകെ രാഘവൻ എം പി, അഡ്വക്കേറ്റ് പ്രവീൺ കുമാർ , പി എം നിയാസ് എന്നിവർക്ക് ഫുജൈറയിൽ വിപുലമായ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ചെയർമാനും ഫുജൈറ ഇൻകാസ് പ്രസിഡന്റ് മായാ കെ സി അബൂബക്കർ അറിയിച്ചു .

വരുന്ന നവംബർ രണ്ടിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഫുജൈറ അൽ ഹയിലിലുള്ള 'മീഡിയ പാർക്കിൽ' നടക്കുന്ന പരിപാടിയിൽ വച്ചാണ് സ്വീകരണം നൽകുക. ഇൻകാസ് യുഎഇ കോഴിക്കോട് ജില്ലാ നേതാക്കളും കേന്ദ്ര സംസ്ഥാന നേതാക്കളും പങ്കെടുക്കും.

ആലോചന യോഗത്തിൽ ഫൈസൽ കണ്ണോത്, സതീഷ് കുമാർ, കെ സി ചെറിയാൻ, ജോജു മാത്യു, ഹംസ പി സി, നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ, ഫിറോസ് , രാജൻ, ഷിഫാസ്, ഇക്‌ബാൽ, നൗഷാദ്, ജിജോ, തുടങ്ങിവർ പങ്കെടുത്തു. യോഗം ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു.