ഫുജൈറ: കെ കരുണാകരൻ തുടങ്ങി വെച്ചതും പൂർത്തിയാക്കിയതുമായ വികസന പദ്ധതികളാണ് കേരള വികസനത്തിന് അടിത്തറയായതും ദിശാബോധം നല്കിയതുമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. ഗോശ്രീ പദ്ധതിയും , കായംകുളം താപനിലയവും, നെടുമ്പാശേരി, കരിപ്പൂർ എയർപോർട്ടും, ഗുരുവായൂർ റയിൽ പദ്ധതി, കെ എസ എഫ് ഡി സി ,കാസർഗോഡ് , പത്തനംതിട്ട ജില്ലാ രൂപീകരണം, തുടങ്ങി വിവിധ പദ്ധതികൾ അദ്ദേഹം കൊണ്ട് വന്ന ക്ഷേമ പദ്ധതികളും, അധികാര വികേന്ദ്രീകരണവും തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്തു തന്നെയാണ് തുടങ്ങിയത്.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ വൻ ശക്തി യായി നിലനിർത്തിയതിലും വളർത്തിയതിലും വർഗീയ ശക്തികൾക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു കയറാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയതിലും കെ കരുണാകരന്റെ പങ്കു നിസ്തുലമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു. കെ കരുണാകരന്റെ എട്ടാമത് ചരമ വാഷികത്തോടനുബന്ധിച്ചു ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം. കേന്ദ്ര കമ്മറ്റീ വൈസ് പ്രസിഡന്റ് ടി ആർ സതീഷ് കുമാർ , ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സി ചെറിയാൻ , അംഗങ്ങളായ പി സി ഹംസ , ഷാജി പെരുമ്പിലാവ്,, ജനറൽ സെക്രട്ടറി ജോജു മാത്യു, നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ, സന്തോഷ് കെ മത്തായി, യൂസുഫലി എ കെ , തുടങ്ങിയവർപ്രസംഗിച്ചു.