- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ പ്രവാസിക്ക് നേരെ നാട്ടിൽ വധശ്രമം: ഇൻകാസ് അപലപിച്ചു
ഖത്തർ പ്രവാസിയും ഇൻകാസ് ഖത്തറിന്റെ സജീവ പ്രവർത്തകനുമായ കെ സി സുരേഷിനു നേരെ ഇന്നലെ രാത്രി സ്വന്തം വീട്ടുപരിസരത്തുവച്ചു ഒരു പറ്റം ക്രിമിനലുകളുടെ വധശ്രമം നേരിടേണ്ടിവന്നു. ആയുധങ്ങളുപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തിൽ തലക്കും, കൈക്കും, നെഞ്ചത്തും സാരമായി പരുക്കേറ്റ സുരേഷിനെ സുഹൃത്തുക്കൾ ചേർന്ന് പയ്യോളി രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എട്ടോളം വരുന്ന ക്രിമിനൽ സംഘമാണ് അക്രമങ്ങൾക്കു നേതൃത്വം നൽകിയത്. ഇവർ DYFI യുടെ സജീവ പ്രവർത്തകരാണ്.
ഒരു മാസം മുൻപ് ഖത്തറിൽ നിന്നും നാട്ടിലെത്തിയ സുരേഷ് 28 ദിവസത്തോളം കൊറന്റായിനിൽ ആയിരുന്നു. കഴിഞ്ഞദിവസം കൊറന്റൈൻ കഴിയുകയും കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തതിന്റെ ഭാഗമായി വീട്ടിലെത്തിയതായിരുന്നു.
സുരേഷിന് നേരെയുണ്ടായ ആക്രമണത്തെ ഇൻകാസ് ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മറ്റി ശക്തമായി അപലപിച്ചു. അക്രമികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇൻകാസ് വൈസ് പ്രസിഡണ്ട് അൻവർ സാദത്ത്, ജില്ലാ നേതാക്കളായ അബ്ബാസ് സി.വി, ഹരീഷ് കുമാർ, മണ്ഡലം ഭാരവാഹികളായ റെജിലാൽ, സുധീർ കുറ്റ്യാടി, സദ്ദാം എന്നിവർ സംസാരിച്ചു.
പ്രവാസികൾക്ക് നേരെ നിരന്തരമായിയുണ്ടാവുന്ന ഇത്തരം അക്രമങ്ങൾ ഗവർമെന്റ് ഗൗരവമായി എടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്ലെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി കൊടുക്കുമെന്ന് ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല പറഞ്ഞു.