- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കേന്ദ്ര തീരുമാനം കേരളത്തിലും നടപ്പാക്കണം - ഇൻകാസ് ഖത്തർ
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം കേരളം ഗവർമെന്റ് നടപ്പാക്കാത്തതിൽ പ്രവാസികൾക്ക് ആശങ്ക.പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ നിയമം നടപ്പാക്കാൻ വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആക്ഷേപം ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ആരോപണം. മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറന്റീൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നവംബർ അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ 7 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ തുടരുമെന്നാണ് കേരള ഗവർമെന്റ് പറയുന്നത്.
അടിയന്തിരാവശ്യത്തിന്ന് നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേരളത്തിന്റെ ഈ നീക്കം പ്രയാസം സൃഷ്ടിക്കും. അടിയന്തരാവശ്യങ്ങൾക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ലംഘിക്കുന്നത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല ആവശ്യപ്പെട്ടു . ഈ നിയമം നടപ്പിലാക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ മന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ഇൻകാസ് ഖത്തർ നിവേദനം നൽകി.