- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കോവിഡ് സന്നദ്ധപ്രവർത്തകരെ ഇൻകാസ് ഫുജൈറ ആദരിച്ചു
ഫുജൈറ : കഴിഞ്ഞ ഒൻപതു മാസമായി കോവിഡുമായി ബന്ധപ്പെട്ട സേവന സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് വളണ്ടിയർമാരെ ഇൻകാസ് ഫുജൈറ കമ്മിറ്റി ആദരിച്ചു . ചരിത്രത്തിൽ സമാനതകളില്ലാത്ത പരീക്ഷണമാണ് ലോക ജനത നേരിട്ട് കൊണ്ടിരിക്കുന്നതെന്നും ആശങ്കകൾ വിട്ടു മാറുന്നില്ലന്നും ഇക്കാലയളവിൽ ഇൻകാസ്‌ന്റെ പ്രവർത്തനം സമൂഹം ഒന്നടങ്കം അംഗീകരിച്ചതാണെന്നും ചടങ്ങു ഉത്ഘാടനം ചെയ്തു കൊണ്ട് ഇൻകാസ് യു എ ഇ ആക്ടിങ് പ്രെസിഡന്റ്‌റ് ടി എ രവീന്ദ്രൻ പറഞ്ഞു.
ഇനിയും എത്ര കാലം ഈ പ്രവർത്തനങ്ങളും സേവനങ്ങളും വേണ്ടി വരുമെന്നറിയില്ല. ആവശ്യമുള്ള കാലത്തോളം ഇൻകാസ് അതിന്റയ് സേവന വാതായനങ്ങൾ തുറന്നു വെച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം തുടർന്നു . ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം ആശംസിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി എം അബ്ദുൽമജീദ് , വൈസ് പ്രെസിഡൻഡ് സതീഷ് കുമാർ, ഗ്ലോബൽ കമ്മിറ്റി അംഗം പി സി ഹംസ , ഇൻകാസ് ട്രഷറർ നാസർ പാണ്ടിക്കാട്, വൈസ് പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറിമാരായ യൂസുഫലി, എൻ എം അബ്ദുൽ സമ്മദ് ,ജിതേഷ് നബ്രോൻ , ഉസ്മാൻ ചൂരക്കോട്, ലസ്റ്റിൻ ഉണ്ണി, സകീർ ഇബ്രാഹിം, എറണാംകുളം ജില്ലാ പ്രസിഡന്റ് രാജേഷ് കെ അപ്പു, ഫിറോസ്, ആനന്തൻ പിള്ള,ബിജോയ് ഇഞ്ചി പറമ്പിൽ, അനൂപ് , മോനി ചാക്കോ, തുടങ്ങിപ്പോയവർ പ്രസംഗിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ യു ഡി എഫ് അംഗങ്ങളെയും മറ്റു വിജയികളെയും കമ്മിറ്റി അനുമോദിച്ചു