- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇൻകാസ് ഖത്തർ വയനാട്ടിൽ നിർമ്മിച്ച 12 വീടുകളുടെ താക്കോൽദാനം രാഹുൽ ഗാന്ധി നിർവഹിച്ചു
ദോഹ : ഏറെ ദുരിതം അനുഭവിക്കുന്നവരും, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരും, വീടില്ലാതെ ദുരിതം അനുഭവിക്കുകയാണെന്നും, അവരെയൊക്കെ കൈപിടിച്ചുയർത്താനും, ഭവനങ്ങൾ നിർമ്മിച്ച് നൽകാനും നമുക്ക് കഴിയണമെന്നും രാഹുൽഗാന്ധി എം പി.വയനാട് പനമരത്തിനടുത്ത് കൂളിവയൽ എന്ന പ്രദേശത്തെ ബി എം ജേ വില്ലേജിൽ ഇൻകാസ് ചീഫ് പാട്രനും ഓ ഐ സി സി ഗ്ലോബൽ പ്രസിഡന്റുമായിരുന്ന സി കേ മേനോന്റെ പേരിൽ ഒ.ഐ.സി സി ഇൻകാസ് ഖത്തർ പണിതുയർത്തിയ പന്ത്രണ്ട് വീടുകളുടെതാക്കോൽദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ വീടില്ലാത്ത ഒരാൾ പോലുമുണ്ടാകരുതെന്ന ചിന്തയോടെ പ്രവർത്തിക്കാൻ നമുക്ക് കഴിയണം. വെള്ളപൊക്കവും, പ്രളയവും വയനാട്ടുകാർക്കിടയിൽ കൂട്ടായ്മ വളർത്തി. ആ ഐക്യം വീടില്ലാതെ കഷ്ടപ്പെടുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി ഉപയോഗപ്പെടുത്തണം. സർക്കാരിന്റെ മുമ്പിൽ ശക്തമായ സമ്മർദ്ദം ഇതിനായി ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വീട് ലഭിച്ചവരുടെ പുഞ്ചിരി ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. നന്മ നിറഞ്ഞ പ്രവൃത്തികളാണ് ഖത്തർ ഇൻകാസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 വീടുകളും കയറിയിറങ്ങി കണ്ട ശേഷമായിരുന്നു രാഹുൽഗാന്ധി അദ്ദേഹം മടങ്ങിയത്.ഹൃദയപൂർവം ദോഹ എന്ന പേരിൽ ഖത്തറിൽ നടത്തിയ കൽച്ചറൽ പ്രോഗ്രാമിലൂടെ കണ്ടെത്തിയ പണവും, ഉദാരമതികലൂടെ സംഭരിച്ച പണവും, സാധാരണക്കാരായ ഇൻകാസ് പ്രവർത്തകരുടെ സമ്പാദ്യവുമായിരുന്നു ഈ വീട് നിർമ്മാണത്തിന് സഹായകരമായത്.
കോവിഡ് പ്രതിസന്ധി മൂലം ലോകം മുഴുവൻ സാമ്പത്തിക ബുദ്ധുമുട്ടുകളിലൂടെ കടന്നു പോകുന്നതിനിടയിലും നിശ്ചിത സമയത്തിനുള്ളിൽ തന്നെ കയറി താമസിക്കാൻ ഉതകുന്ന രീതിയിൽ ആവശ്യമായ ഫർണിച്ചറും, ഗ്രഹോപകരണങ്ങളും അടക്കം പൂർണ്ണ സജ്ജമായാണു വീടുകൾ കൈമാറിയത്.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷം വഹിച്ചു. ബി എം ജെ ചെയർമാൻ അബദുൽ മജീദ് സ്വാഗതമോതിയ യോഗത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും, കെ പി സി സി വർക്കിങ് പ്രസിഡണ്ട് കെ സുധാകരനും പ്രസംഗിച്ചു.ബെഹ്സാദ് ഗ്രൂപ്പ് ചെയർമാൻ ജെ കെ മേനോൻ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിന് ആശസകൾ നേർന്നു. ഹൃദയപൂർവം ചെയർമാൻ ആഷിഖ് അഹമ്മദ് നന്ദി രേഖപ്പെടുത്തി.