ദോഹ: കോവിഡ് മാനദണ്ഡ പ്രകാരം ഗൾഫിൽ നിന്നുള്ള യാത്രക്കാർക്ക് ഇരട്ട പി സി ആർ ടെസ്റ്റ് ഒഴിവാക്കണമെന്നും, കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തണമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു. ഏകദേശം എണ്ണായിരത്തിലധികം ഇന്ത്യൻ രൂപ വരുന്ന ടെസ്റ്റിന്, ഖത്തറിലെ ദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും സാധാരണ തൊഴിലാളികൾക്കും വീട്ടു ജോലിക്കാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഈ പരിശോധനക്കും റിപ്പോർട്ടിനുമായി രണ്ടു ദിവസത്തോളം താമസിക്കേണ്ടിവരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം ഉണ്ടാകുന്നതു. ഖത്തറിലെ സാധാരണ പ്രവാസികൾക്ക് രണ്ട് സർക്കാർ ഹെൽത്ത് സെന്ററിൽ മാത്രമേ ഈ സൗകര്യം നൽകുന്നുള്ളൂ .അതുകൊണ്ട് തന്നെ ഭൂരിപക്ഷം തൊഴിലാളികളും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്.

ഇത്തരക്കാർക്കു പരിശോധനയ്ക്കും മറ്റു സൗകര്യങ്ങൾക്കുമായി വിമന ടിക്കറ്റിനു പുറമെ അധിക ചെലവ് വരുന്നു. വലിയ പ്രയാസത്തിൽ അകപ്പെട്ട പ്രവാസികളെ ഈ നിലക്ക് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല ആവിശ്യപ്പെട്ടു. അതിനു പകരമായി നാട്ടിലെ എയർപോർട്ടിൽ നിന്ന് മാത്രം ടെസ്റ്റ് ചെയ്യുന്ന സംവിധാനം ആകണം. അതിനു കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാന സർക്കാരിന് ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നാണ് അറിയുന്നത് . ആയതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ടുള്ളവർക്കു കൊറന്റൈൻ ഒഴിവാക്കണം . കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായാൽ കൊറന്റൈൻ ഇല്ല എന്നുള്ളതാണ് വാസ്തവം.

കൂടാതെ ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നേരത്തെ പി സി ആർ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ്പ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ടെസ്റ്റും കൊറന്റൈനും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാർ പരിഗണിച്ച് വേണ്ട സത്വര നടപടികൾ സ്വീകരിക്കണം ഈ ആവശ്യങ്ങൾ എല്ലാം ഉന്നയിച്ചു കേരള മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം അയച്ചിട്ടുണ്ട്. പ്രവാസികളെ ഗൗരമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങൾ അധികാരിളുടെ ശ്രദ്ധയിൽപെടുത്തി എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ്,കേരളത്തിലെ യുഡിഫ് എംപി മാർ, MLAമാർ എന്നിവർ ഉറപ്പ് നൽകിയതായി സമീർ ഏറാമല പറഞ്ഞു.