- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികാര്യ വകുപ്പിന് പ്രത്യേകം മന്ത്രിയെ നിയമിക്കണം: ഇൻകാസ് ഫുജൈറ
ഫുജൈറ: പ്രവാസികാര്യ വകുപ്പിന് പ്രത്യേകം മന്ത്രിയെ നിയമിക്കണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷവും ഈ വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലായിരുന്നു. ഒരു പ്രവർത്തനവും ഉണ്ടായില്ല എന്ന് മാത്രമല്ല പ്രവാസികൾ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച സമയത്തു ഒരു സഹായവും ലഭിച്ചതുമില്ല. ഇപ്പോഴും കോവിഡ് മഹാമാരിയും അനുബന്ധ പ്രശ്‌നങ്ങളും തുടരുന്ന സമയത്തു നാഥനില്ലാത്ത അവസ്ഥ പ്രവാസികൾക്ക് ഉണ്ടാവുന്നുണ്ട്. ഇക്കാര്യത്തിൽ മോദി സർക്കാരിന്റെ നയം തന്നെയാണ് പിണറായി സർക്കാരും തുടരുന്നത്. അദ്ദേഹം കുറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും നടന്നില്ല. നിരവധി ആളുകൾ നാട്ടിൽ കുടുങ്ങി കിടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അവരെ തിരിച്ചെത്തിക്കാൻ നടപടി ഉണ്ടാവണം.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്താലും അതിന്റെ പ്രവർത്തനത്തിനും ഇതേ ഗതി തന്നെയാവും ഉണ്ടാവുക . സംഘപരിവാർ സമ്മർദ്ദമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ എന്ന വിമർശനവും തള്ളിക്കളയാനാവില്ല. ക്രിസ്തീയ -മുസ്ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ അതിന്റെ അടിയൊഴുക്കുകൾ ഉണ്ടായിട്ടുമുണ്ട് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. യു ഡി എഫ് വിജയിച്ചാൽ മുസ്ലിം ലീഗിനു പ്രാമുഖ്യമുള്ള ഭരണം എന്ന പ്രചാരണം ഭൂരിപക്ഷ ധ്രുവീകരണത്തിനും യു ഡി എഫ് ന്റെ പരാജയത്തിന് ഒരു കാരണമായിട്ടുണ്ടെന്നും ഇൻകാസ് വിലയിരുത്തി. സംഘടനാപരമായ ദൗർബല്യങ്ങൾ കോൺഗ്രസിനെ പതനത്തിലെത്തിച്ചു. ബൂത്തു തല പ്രവർത്തനവും പ്രവർത്തന ഫണ്ട് ന്റെ കുറവും ബാധിച്ചിട്ടുണ്ട്. പാർട്ടിയിൽ സമൂലമായ മാറ്റം
ആവശ്യമാണെങ്കിലും ആരുടെയെങ്കിലും തല വെട്ടാനുള്ള അവസരമായി പരാജയത്തെ ഉപയോഗപ്പെടുത്തരുതെന്നും ഇൻകാസ് അഭിപ്രായപ്പെട്ടു. പുതുമുഖങ്ങലും യുവാക്കളും നേതൃത്വത്തിൽ കടന്നു വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യും.