- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻകാസ് ഫുജൈറ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
ഫുജൈറ: യുഡിഎഫ് സ്ഥാനാർത്ഥികളെ മുഴുവൻ വിജയിപ്പിക്കുവാൻ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഇൻകാസ് ഫുജൈറ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. അക്രമവും അസഹിഷ്ണുതയും വർഗ്ഗീയ ഫാസിസവും അധിനിവേശവുമല്ല നാടിനാവശ്യം. സഹിഷ്ണുതയോടെ, മതസൗഹാർദ്ദത്തോടെ, സമാധാനത്തോടെ, സഹവർത്തിത്തോടെ നന്മയുടെ കൂട്ടായ്മ കെട്ടിയുയർത്തുന്നതിലൂടെ മാത്രമേ യതാർത്ഥമായ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളൂ. ഇതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യമുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഒട്ടനവധി വികസന പ്രവർത്തനങ്ങളും അഗതികൾക്കും അശരണർക്കും ആശ്വാസമേകിയ ഉമ്മൻ ചാണ്ടി സർക്കാരിനു ശക്തിപകരാനാണ് യുഡിഎഫ് സാരഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം യോഗം അഭ്യർത്ഥിച്ചു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷം വോട്ടുകളോടെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ജാ
ഫുജൈറ: യുഡിഎഫ് സ്ഥാനാർത്ഥികളെ മുഴുവൻ വിജയിപ്പിക്കുവാൻ പ്രവാസി സമൂഹം രംഗത്തിറങ്ങുന്നതിന്റെ ഭാഗമായി ഇൻകാസ് ഫുജൈറ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. അക്രമവും അസഹിഷ്ണുതയും വർഗ്ഗീയ ഫാസിസവും അധിനിവേശവുമല്ല നാടിനാവശ്യം. സഹിഷ്ണുതയോടെ, മതസൗഹാർദ്ദത്തോടെ, സമാധാനത്തോടെ, സഹവർത്തിത്തോടെ നന്മയുടെ കൂട്ടായ്മ കെട്ടിയുയർത്തുന്നതിലൂടെ മാത്രമേ യതാർത്ഥമായ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളൂ. ഇതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യമുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഒട്ടനവധി വികസന പ്രവർത്തനങ്ങളും അഗതികൾക്കും അശരണർക്കും ആശ്വാസമേകിയ ഉമ്മൻ ചാണ്ടി സർക്കാരിനു ശക്തിപകരാനാണ് യുഡിഎഫ് സാരഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം യോഗം അഭ്യർത്ഥിച്ചു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷം വോട്ടുകളോടെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ജാതി മത വർഗ്ഗീയ ശക്തികൾക്കും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ മുഴുവൻ വികസന പദ്ധതികൾക്കും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകുന്ന അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പ്.
അഴിമതിക്കെതിരെ പോരാടുന്നുവെന്നു പറയുന്ന സിപിഎമ്മും ഇടതുപക്ഷവും, അച്യുതാനന്ദൻ തന്നെ കേസ് നടത്തി ജയിലിലാക്കിയ ആർ.ബാലകൃഷപിള്ളയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് വേദി പങ്കിട്ട് യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് അച്യുതാനന്ദന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ്. അതുപോലെ ജനദ്രോഹ നടപടികളിലൂടെയും സാമുദായിക സ്പർദ്ധ വളർത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൻ ഡി എ സർക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ ജനങ്ങളിൽ നിന്നും അകന്നു കഴിഞ്ഞു. മതേതരത്വത്തിൽ അധിഷ്ടിതമായ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ തിരികെക്കൊണ്ട് വരാൻ രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ വൻ പദ്ധതികളുടെ പൂർത്തീകരണത്തിനും അടിസ്ഥാന ജനവിഭാഗങ്ങൾക്കായുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്കും യുഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്. യോഗം വിലയിരുത്തി.
പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജി പെരുമ്പിലാവ്, ജോജു മാത്യു, നാസർ പാണ്ടിക്കാട്, പി സി ഹംസ, സാമുവൽ വർഗീസ്, പ്രശാന്ത് ചാവക്കാട്, നാസ്സർ പറമ്പിൽ, സന്തോഷ് മത്തായി, സവാദ് യുസുഫ് തുടങ്ങിയവരും പ്രസംഗിച്ചു.