ഫുജൈറ : പ്രവാസികൾക്ക് പ്രോക്‌സി വോട്ട് അവകാശം നൽകാനുള്ള തീരുമാനം സ്വാഗതാർ ഹമാണെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു. ഇൻകാസ് അടക്കമുള്ള പ്രവാസി സംഘടനകളുടെ വർഷങ്ങളായുള്ള നിരന്തരപോരാട്ടങ്ങളുടെ വിജയമാണ് പരിമിതമായിട്ടാണെങ്കിലുമുള്ള ഈ തീരുമാനം.

പോരാട്ടത്തിന് ഊർജ്ജം പകർന്നു നിയമ പോരാട്ടം നടത്തിയ വ്യവസായിയുംസാമൂഹ്യ പ്രവർത്തകനായുമായ ഡോക്ടർ ഷംസീർ വയലിലിനെ പ്രത്യേകംഅഭിനന്ദിക്കുന്നു. അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികൾ വേണം.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു