- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ കോൺഗ്രസിന്റെ ജന്മവാർഷികദിനവും കെ കരുണാകരൻ അനുസ്മരണവും സംഘടിപ്പിച്ചു
ഫുജൈറ: ജനമനസ്സുകളിൽ വേര് പിടിച്ച മഹാപ്രസ്ഥാനമായ കോൺഗ്രെസ്സിനെ,വിലയ്ക്കെടുത്ത ചില മാധ്യമങ്ങളുടെ സഹായത്താൽ കള്ളപ്രചരണം നടത്തിഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും, 'കോൺഗ്രസ് മുക്ത ഭാരതം'ചിലരുടെ ദിവാ സ്വപ്നം മാത്രമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരികയാണെന്നും , ലോകത്തു തന്നെ നൂറ്റാണ്ടുകൾക്കപ്പുറവുംഊർജ്ജസ്വലമായും തേജസ്സോടെയും നിലനിൽക്കുന്ന കോൺഗ്രെസ്സിനെ പോലുള്ള മതേതരജനാധിപത്യ പ്രസ്ഥാനങ്ങൾ ലോകത്തു തന്നെ അപൂർവ്വമാണെന്നും ഇൻകാസ് ഫുജൈറപ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. കോൺഗ്രസിന്റെ 133 ാംജന്മദിനവും ലീഡർ കെ കരുണാകരൻ അനുസ്മരണവും ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിൽ നിന്നും മാറിനിന്നതിന്റെ തിക്ത ഫലം ഭാരതത്തിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കയാണ് .യു പി യെ സർക്കാരിന്റെ നിസ്സാരമായ പാളിച്ചകൾ പോലും ഊതി വീർപ്പിച്ചുകോൺഗ്രസിനെ പഴിച്ചവർ അതിൽ പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞു ഇപ്പോൾപശ്ചാത്തപിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ലീഡർ കെ കരുണാകന്റെ അഭാവം മതേതര ജനാ
ഫുജൈറ: ജനമനസ്സുകളിൽ വേര് പിടിച്ച മഹാപ്രസ്ഥാനമായ കോൺഗ്രെസ്സിനെ,വിലയ്ക്കെടുത്ത ചില മാധ്യമങ്ങളുടെ സഹായത്താൽ കള്ളപ്രചരണം നടത്തിഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും, 'കോൺഗ്രസ് മുക്ത ഭാരതം'ചിലരുടെ ദിവാ സ്വപ്നം മാത്രമാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരികയാണെന്നും , ലോകത്തു തന്നെ നൂറ്റാണ്ടുകൾക്കപ്പുറവുംഊർജ്ജസ്വലമായും തേജസ്സോടെയും നിലനിൽക്കുന്ന കോൺഗ്രെസ്സിനെ പോലുള്ള മതേതരജനാധിപത്യ പ്രസ്ഥാനങ്ങൾ ലോകത്തു തന്നെ അപൂർവ്വമാണെന്നും ഇൻകാസ് ഫുജൈറപ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.
കോൺഗ്രസിന്റെ 133 ാംജന്മദിനവും ലീഡർ കെ കരുണാകരൻ അനുസ്മരണവും ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിൽ നിന്നും മാറിനിന്നതിന്റെ തിക്ത ഫലം ഭാരതത്തിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കയാണ് .യു പി യെ സർക്കാരിന്റെ നിസ്സാരമായ പാളിച്ചകൾ പോലും ഊതി വീർപ്പിച്ചുകോൺഗ്രസിനെ പഴിച്ചവർ അതിൽ പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞു ഇപ്പോൾപശ്ചാത്തപിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ലീഡർ കെ കരുണാകന്റെ അഭാവം മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിആയികൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ടി ആർ സതീഷ് കുമാർ ,ജോജുമാത്യു ഫിലിപ്പ്, സാമുവൽ വർഗീസ് , പി സി ഹംസ, ഷാജി പെരുമ്പിലാവ് , നാസർപറമ്പിൽ , നാസർ പാണ്ടിക്കാട് തുടങ്ങിവർ പ്രസംഗിച്ചു.